Tuesday, May 1, 2007

മഴകഴിയുമ്പോള്‍

മഴത്തുള്ളികള്‍ ഇറ്റുവീഴുന്ന നടുമുറ്റത്തേക്ക് അവള്‍ കാലുകള്‍ ഇറക്കിവച്ചു. ആദ്യത്തെ തുള്ളി കാലില്‍ തട്ടിയപ്പോള്‍ കുളിരുവീണത് അവളുടെ മനസിലാണ്. സ്വയം പറഞ്ഞു, എല്ലാം പെയ്തൊഴിയട്ടെ, തണുക്കട്ടെ!
അവള്‍ കാലിലേക്ക് നോക്കി നഖങ്ങളിലെ ചോക്കളെറ്റ് നിറത്തിലുള്ള നെയില്‍ പോളീഷ് മങ്ങിയിരിക്കുന്നു. പുതിയ നിറം കൊടുക്കണം, ജീവിതത്തിനു മുഴുവന്‍.
തനിക്കിപ്പോള്‍ വേണ്ടത് ഒരു ആശ്രയം ആണ്. ഇനി ഒരു ചതിക്കുഴിയെ സ്വപ്നം കാണാന്‍ വയ്യ. അവളോര്‍ത്തു ഈ മഴ കഴിയുമ്പോള്‍ അവനെത്തിയെങ്കില്‍. അപരിചിതമായ ഈ മുഖം നോക്കി അവന്‍ ചിരിച്ചെങ്കില്‍. തെറ്റിദ്ധാരണകളുടെ ജാലകതിരശ്ശീല നീക്കി "പ്രിയാ.." എന്നു ആര്‍ദ്രമായി വിളിച്ചെങ്കില്‍. ഒരു ആണിന്റെ അവകാശത്തോടെ അവന്‍ എന്നെ ചേര്‍ത്തുപിടിച്ചെങ്കില്‍.

കാല്‍ വിരലില്‍ ഇരുണ്ട ബ്രൌണ്‍ നിറത്തിലെ നെയില്‍ പോളീഷ് ഇടുമ്പോള്‍ അവള്‍ അറിയാതെ അവളുടെ കണ്ണുകള്‍ ജാലകത്തിലേക്ക് പോയി. കുറച്ചുനേരം അവിടെ നോക്കിയിരുന്നു. നെയില്‍ പോളീഷിന്റെ രൂക്ഷഗന്ധം അവളെ ഉണര്‍ത്തി.

ഇളം നീല നിറത്തില്‍ ചെറിയ വരകളുള്ള താളില്‍ അവള്‍ എഴുതി.
"ഞാന്‍ വരുകയാണ്, നിന്റെ ചുമലുകള്‍ തേടി. നിന്റെ ചൂരുതേടി. എനിക്കൊന്നുംവേണ്ട, വെറുതെ നിന്നെ ചാരി ഇരുന്നാല്‍ മതി. നീ വലിച്ചൂതുന്ന സിഗരറ്റിന്റെ മണം പിടിച്ച് നിന്റെ ചുമലും ചാരി ഇരിക്കണം. നിന്റെ ജീവിതത്തില്‍ നിന്നും ഒന്നും എനിക്ക് പിടിച്ചെടുക്കണ്ട. നീ തരുന്നവാക്കുകള്‍ തന്നെ എനിക്കു ധാരാളമാണ്. എന്നെ ഒന്നു തൊടുമോ?..."
പിന്നെ അവള്‍ക്കൊന്നും എഴുതാനായില്ല.
അവള്‍ സ്വയം ചോദിച്ചു, ഞാന്‍ ഇവിടെ വഴി തിരിയുകയാണോ?
ഒരു ആണില്ലാതെ പെണ്ണിനു ജീവിക്കാനാവില്ല എന്നാണോ?
പ്രണയം ഒരു അനിവാര്യതയാണോ?
എന്തേ എനിക്കു മാത്രമിങ്ങനെ?
അവള്‍ പിന്നെയും ഓരോന്നു ചിന്തിച്ചുകൂട്ടി. ചിന്തകളില്‍ അവളുടെ കണ്ണുകള്‍ മങ്ങി. കാഴ്ച മരവിച്ചു. ആ മരവിപ്പിന്റെ ഉള്ളിലൂടെ അങ്ങു ദൂരെ പാടം മുറിച്ചു കടന്നു വരുന്ന അവനെ അവള്‍ കണ്ടു.

37 comments:

പ്രിയങ്ക മാത്യൂസ് said...

എനിക്കൊന്നുംവേണ്ട, വെറുതെ നിന്നെ ചാരി ഇരുന്നാല്‍ മതി. നീ വലിച്ചൂതുന്ന സിഗരറ്റിന്റെ മണം പിടിച്ച് നിന്റെ ചുമലും ചാരി ഇരിക്കണം...

ittimalu said...

വീണ്ടും ചതിക്കുഴികള്‍ ആവാതിരിക്കട്ടെ

sandoz said...

ഹയ്യ്‌...
ഇയാളല്ലേ രാജിവച്ച്‌ പോയത്‌......
കമന്റുകള്‍ കണ്ട്‌ വേദനിച്ചെന്നോ.....
നീറിയെന്നോ..
ഒക്കെ പറഞ്ഞ്‌ ഒരു പോസ്റ്റും കണ്ടല്ലോ.....
എന്തായാലും തിരിച്ച്‌ വന്നത്‌ നന്നായി......

എഴിതിയത്‌ വായിച്ചില്ലാ..
വല്ലതും തടയുമോന്ന് നോക്കീട്ടു പറയാട്ടാ.....

ശിശു said...


ഒരു ആണില്ലാതെ പെണ്ണിനു ജീവിക്കാനാവില്ല എന്നാണോ?
പ്രണയം ഒരു അനിവാര്യതയാണോ?

രണ്ടിനും അല്ല എന്നാണ്‌ എന്റെ പക്ഷം. എന്തിനും ഏതിനും മറ്റൊരാളെ ആശ്രയിക്കേണ്ടിവരുമ്പോള്‍ കൂട്ട്‌ വേണ്ടിവന്നേക്കാം.
പ്രണയിക്ക്മ്പോള്‍ നാം നമ്മെത്തന്നെ മാറ്റുന്നു. സ്വയം തിരുത്തുന്നു, ആദ്യമായി ആത്മവിമര്‍ശനം നടത്തുന്നു. താനാരൊക്കെയോ ആണെന്ന് സ്വയം തോന്നിത്തുടങ്ങുന്നു. ഇതൊക്കെ പ്രണയത്തിന്റെ നല്ല വശങ്ങള്‍.

ഇത്തിരിവെട്ടം|Ithiri said...

:)

പ്രിയങ്ക മാത്യൂസ് said...

ഒരു ആണില്ലാതെ പെണ്ണിനു ജീവിക്കാനാവില്ല എന്നാണോ? എന്ന് ഞാന്‍ പറഞ്ഞത് ഒരു പെണ്ണിന്റെ കാഴ്ചപ്പാടില്‍ ആണ്.

ശിശു ഒരു ആണല്ലേ? ശിശുവിനു എങ്ങനെ മനസിലാകും പെണ്ണിന്റെ കാഴ്ചപ്പാട്? അത് പെണ്ണിനുമാത്രമേ മനസിലാകൂ..

ഇട്ടിമാളൂ, എന്റേയും പ്രതീക്ഷ അതാണ്.

സാന്റോസ്
എന്റെ വാക്കുകളെ തെറ്റിദ്ധരിക്കാതിരിക്കുക.
കഴിയുമെങ്കില്‍ ഈ പോസ്റ്റ് വായിച്ചിട്ട് അഭിപ്രായം പറയുക.

ഇത്തിരിവെട്ടം :)

::സിയ↔Ziya said...

"മഴത്തുള്ളികള്‍ ഇറ്റുവീഴുന്ന നടുമുറ്റത്തേക്ക് അവള്‍ കാലുകള്‍ ഇറക്കിവച്ചു."
ചങ്കരി പിന്നേം തെങ്ങുമ്മൂട്ടില്‍ തന്നെയാണെന്നാ കരുതിയത്.
പിന്നങ്ങട് വായിച്ചു വന്നപ്പളല്ലേ....
“നഖങ്ങളിലെ ചോക്കളെറ്റ് നിറത്തിലുള്ള നെയില്‍ പോളീഷ് മങ്ങിയിരിക്കുന്നു. പുതിയ നിറം കൊടുക്കണം, ജീവിതത്തിനു മുഴുവന്‍”
കൊള്ളാം. നന്നായിട്ടുണ്ട്..പുതിയ രൂപം പുതിയ ഭാവം...
(പെങ്ങളേ, അവന്‍ വരണ കാര്യം ഒള്ളത് തന്നേ?? ബുക്ക്മാര്‍ക്ക് ചെയ്യാനാ)

Sul | സുല്‍ said...

പ്രിയങ്കേ...
തന്റെ മനസ്സിലുള്ള ഏറ്റവും നല്ല വികാരമായ സ്നേഹത്തെ ആണ് പെണ്ണ് എന്നീ തരംതിരിവുകളും അഹംഭാവങ്ങളും ബുദ്ധിപരമായ ചിന്തകളും കൊണ്ട് തുലനം ചെയ്തു തുടങ്ങുന്നു നായിക. സ്വന്തം മനസ്സിനോടാത്മാര്‍ത്ഥത കാണിക്കാതെ ബുദ്ധിയുടേയും പുറം പൂച്ചുകളുടേയും പിന്നാലെ ഓടാന്‍ തുടങ്ങിയാ‍ല്‍... ജീവിതം ഒരു തോല്‍‌വി മാത്രമായിരിക്കും.
നല്ല കഥ.
-സുല്‍

കപീഷ് said...

പ്രിയങ്കേച്ചി,
ഒത്തിരി സന്തോഷം തോന്നി ഈ പോസ്റ്റ് വായിച്ചിട്ട്.
മഴയുടെ സാന്നിധ്യം മനസ്സില്‍ ഒരു കുളിര്‍ നിറച്ചു.
സ്നേഹത്തിന്റെ ലളിതവും തീവ്രവുമായ വരികള്‍.
അഭിനന്ദനങ്ങള്‍.

ഏറനാടന്‍ said...

സാന്‍ഡോസേ പരമാവധി പറഞ്ഞിട്ട്‌ കഷ്‌ടപ്പെട്ടാണ്‌ ഈ എഴുത്തുകാരിയെ ആരോ തിരിച്ചെത്തിച്ചത്‌ (ഗസ്സിംഗ്‌ ഗസ്സിംഗ്‌). ഇനിയും രാജിവെപ്പിക്കാന്‍ നിര്‍ബന്ധിക്കരുതേ.

പ്രിയങ്കാമാത്യൂസിനോട്‌ ഞാന്‍ ഒരു സഹോദരനെന്ന പോലെ പറഞ്ഞോട്ടെ: മുന്‍പുണ്ടായിരുന്ന ഒരു പ്രതിഭ ഇന്നൊരു ഓര്‍മയായതും ബൂലോഗത്തെ പഴമക്കാരോട്‌ ചോദിച്ചാലറിയാം.

എഴുതുകയിനിയും. ഈ പോസ്‌റ്റ്‌ ഞാന്‍ വായിച്ചിട്ട്‌ തിരികെയെത്താം.

ഹിഹി..

ജയ് ഹനുമാന്‍! said...

ഡാ സാന്റോസേ ! ആരണ്ട്രാ അവിടെ ഒരു ബ്ലോഗറുടെ മനസ്സു വേദനിപ്പിക്കണേ?

നീ പോസ്റ്റുകളെഴുതുമ്പോ മുഴുവന്‍ കുത്ത് കുത്ത് കളാണ് ( .. .. . . .. ..)

അതുപോലെ , കമന്റ് എഴുതുമ്പോഴും മറ്റുള്ളവരെ കുത്തി കുത്തി .... നോവിക്കണോ സാന്റോസേ ? ശര്യാല്ലാട്ട്രാ ...

പ്രിയങ്ക എഴുത്, ഈ ബ്ലോഗിന്റെ ബാക്ക്ഗ്രൌണ്ട് മഞ്ഞ കളര്‍ ആക്കാവോ ?

ഈ പിങ്ക് കളറു ഒരു രസോമില്ല ;)

sandoz said...

ഏറനാടാ.....
അതിനു ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ പ്രിയങ്കചേച്ചിയോട്‌.......
കഴിഞ്ഞ പോസ്റ്റില്‍ മതിയായി....ഞാന്‍ മതിയാക്കി..
എന്നൊക്കെ കണ്ടത്‌ കൊണ്ട്‌ പറഞ്ഞതാ.....

അതേ...
ആ ഗസ്സിംഗ്‌..ഗസ്സിംഗ്‌...എന്ന് പറഞ്ഞത്‌ മനസിലായില്ലാ.....
പിന്നെ ആരാ ഓര്‍മ്മയായത്‌......
ഏറനാടന്‍ ഇങ്ങനെ വിട്ട്‌ പറയാതെ തെളിച്ച്‌ പറയൂ..
എന്നാലല്ലേ വരൂ...
എന്താണെന്നാ..ഭാവം.....

ജെയ്‌..........ഹനുമാന്‍.....കുത്ത്‌ ഒട്ടും കുറക്കണില്ലാ.....

Vinoj said...

നന്നായിരിക്കുന്നു. കഴിഞ്ഞപോസ്റ്റു കണ്ടിരുന്നു, മോശമായൊന്നും തോന്നിയില്ല. കുറച്ചു മോശം അഭിപ്രായങ്ങള്‍ വന്നപ്പോള്‍ പ്രിയങ്ക വല്ലാതെ തളര്‍ന്നെന്നു തോന്നുന്നു, അതു മാത്രം മോശമായിത്തോന്നി. എഴുത്തിലെ Boldness പ്രിയങ്കയ്ക്കു സ്വഭാവത്തിലില്ലെന്നു തോന്നുന്നു. പാവം കുട്ടി.

Vinoj said...

പിന്നെ... സിഗററ്റു പുകയും വലിച്ചുകേറ്റി ഒരുപാടു നേരം ഇരിക്കരുത്‌ വല്ല ആസ്ത്മയോ മറ്റോ പിടിക്കും.

sahyan said...

ഈ പെണ്‍കുട്ടി പോസ്റ്റ് എഴുതുമ്പോള്‍ ഇവിടെ ചിലര്‍ ഇരുട്ടില്‍ ആക്രമിക്കുകയാണ്.
ഈ ബ്ലോഗില്‍ ഇതൊരു പതിവാണ്.

പലരേയും പേടിച്ച് ഈ ബ്ലോഗര്‍ തന്നെ ഇടയ്ക്കു മുങ്ങി. കഷ്ടമാണിത്.

ikkaas|ഇക്കാസ് said...

ആഹഹഹ... ഇത്തവണ കൊള്ളാം. എരിവും പുളീമൊന്നും അധികമില്ലാതെ നല്ല മഞ്ഞക്കളറില്‍ മോരൂട്ടാന്‍ പോലെ അങ്ങനെ.. നന്നായട്ട്ണ്ട്ട്ടാ.
പിന്നെയ്,
“നീ വലിച്ചൂതുന്ന സിഗരറ്റിന്റെ മണം പിടിച്ച് നിന്റെ ചുമലും ചാരി ഇരിക്കണം“
ഈ ഡയലോഗെനിക്കിഷ്ടപ്പെട്ടു. ഏത് ബ്രാന്‍ഡ് സിഗററ്റിന്റെ മണമാ ഇഷ്ടം?

ഏറനാടന്‍ said...

സാന്‍ഡൂ.. ഇപ്പോള്‍ സാക്ഷാല്‍ ആഞ്ചനേയന്‍ (ഹനുമാനവര്‍കള്‍) വന്ന സ്ഥിതിക്ക്‌ ഇനി വാസ്ഥവം പറയാന്‍ വയ്യ. ഒരു കുളു തരാം. ആ പ്രതിഭയുടെ കവിതയില്‍ ഈ പ്രിയങ്കയുടെ ബ്ലോഗിന്‍ നാമം വന്നിരുന്നു. (?) "ദ്രൗ.." എന്നൊരു ഇതിഹാസകഥാപാത്രമായിരുന്നു..

:)

ലോലന്‍ said...

മനസ്സു തുറന്നൊന്നു കരയാന്‍പോലും ഇവിടെ സ്വാതന്ത്ര്യമില്ലേ?

ചാരം മൂടിക്കിടക്കുന്നന്‍ കനലെരിയുന്ന മനസ്സിനു പരിഹാസം ഒരു കാറ്റു പോലെയാണ്

അകത്തെ കനല്‍ കൂടുതല്‍ ജ്വലിക്കും, പിന്നതൊരു തീജ്വാലയാവും, ആ തീജ്വാലയില്‍ പരിഹാസികള്‍ വെന്തുരുകും.

പ്രിയങ്ക ചേച്ചി,
കണ്ണ നനഞ്ഞു, പഴയ പോസ്റ്റുകളും വായിച്ചിരുന്നു. ലോലഹൃദയര്‍ക്കും ജീവിക്കണ്ടേ ഈ ബൂലോഗത്തില്‍?

തുടരുമല്ലോ?

ഏറനാടന്‍ said...

പ്രിയങ്കാ ഇപ്പോഴാണിത്‌ വായിച്ചത്‌. എന്താ പറയുക? (നിശ്വാസം മാത്രം പിന്നെ മൗനവും)

എന്റെ പ്രാണേശ്വരിയും ഇതേപോലെ 'വരുവാനില്ലാരുമീ വിജനമാം ഈ വഴി അറിയാം അതെന്നാലുമെന്നും.." എന്നും പാടി കണ്ണും നട്ടിരിക്കുന്നുണ്ടാവും എന്ന തോന്നല്‍ ബലപ്പെട്ടു. അതെ പോവണമുടനെ, അവളെ ഒരു നോക്കു കാണണം..

ഞാനിതാ പുറപ്പെടുന്നു. സിഗരറ്റ്‌ ഏതു ബ്രാന്‍ഡുവലിച്ചാലും അവള്‍ പിണങ്ങും. ഇഷ്‌ടല്യ വലിയും കുടിയും ഒന്നും. അതാണല്ലോ പിണക്കവും..

കാടുകേറി ഓരോന്നെഴുതിയതില്‍ മാപ്പുതാ. ഈ കഥ ഒത്തിരിയൊത്തിരി ഇഷ്‌ടമായ്‌. തുടരുകയീ സപര്യ. ഒരു കളിയാക്കലും ചെവികൊടുക്കാതെ നിലനില്‍ക്കുക. ഞാനും ഒത്തിരി പരിഹസിച്ച്‌ അഭിപ്രായമിട്ടു. തമാശയേ ഉദ്ധ്യേശിച്ചുള്ളൂ..

മിണ്ടാ’തിരി’ said...

ഏറനാടാ ഇത്തവണ ആ കുട്ടി മാധവിക്കുട്ടീടെ അത്രേം വന്നില്ല എന്നുണ്ടോ?
എനിക്ക് ആണെങ്കില്‍ അതൊരുപാട് ഇഷ്ടായി. എന്തൊരു ഒഴുക്ക്. ഈ കുട്ടിയെ പോലെയുള്ള എഴുത്തുകാരെ ആണ് ബ്ലോഗിനു ആവശ്യം.
കുറഞ്ഞപക്ഷം വായിച്ചാല്‍ മനസിലാവുക എങ്കിലും ചെയ്യുന്നുണ്ടല്ലോ!
ഏറനാടാ താങ്കളെ പോലുള്ളവര്‍ ഇതുപോലെ പുതിയ എഴുത്തുകാരുടെ ഒപ്പം ഉണ്ടാവണം. ബ്ലോഗില്‍ ഒരു പുതിയ ലാവണം രൂപം കൊള്ളണം.

സാരംഗി said...

'മഴ കഴിയുമ്പോള്‍ ' മാനം തെളിയും, മനസ്സും തെളിയും...നായികയുടെ പ്രതീക്ഷകള്‍ സഫലമാകട്ടെ...എഴുത്തു തുടരുക..

അപ്പു said...

ഞാനും വായിച്ചു. :-)

തക്കുടു said...

:)

ശോണിമ said...

ഞാന്‍ വരുകയാണ്, നിന്റെ ചുമലുകള്‍ തേടി. നിന്റെ ചൂരുതേടി. എനിക്കൊന്നുംവേണ്ട, വെറുതെ നിന്നെ ചാരി ഇരുന്നാല്‍ മതി. നീ വലിച്ചൂതുന്ന സിഗരറ്റിന്റെ മണം പിടിച്ച് നിന്റെ ചുമലും ചാരി ഇരിക്കണം


സ്ത്രീയുടെ അസ്ഥിത്ത്വം പുരുഷന്മാര്‍ക്ക്‌ പണയപ്പെടുത്തിയ ഇത്തരം പഴഞ്ചന്‍ കഥാപാത്രങ്ങളൊക്കെ ഇപ്പോഴൂം ഒണ്ടോ. ഉണ്ടെങ്കില്‍ അവരെയുടെ ഈ മനമൊന്ന് മറ്റിയെടുക്കേണ്ട സമയം കഴിഞ്ഞു പോയിരിക്കുന്നു.

Sona said...

ഒരു ആണിന്റെ അവകാശത്തോടെ അവന്‍ എന്നെ ചേര്‍ത്തുപിടിച്ചെങ്കില്‍...പ്രിയാ...dont do dont do...

G.manu said...

Priyanka... nice to see ur writing is improving........keep going

Dinkan-ഡിങ്കന്‍ said...

"നഖങ്ങളിലെ ചോക്കളെറ്റ് നിറത്തിലുള്ള , വിരലില്‍ ഇരുണ്ട ബ്രൌണ്‍ നിറത്തിലെ , ഇളം നീല നിറത്തില്‍ ചെറിയ വരകളുള്ള താളില്‍ "
ആകെ കളര്‍ ഫുള്ളാണല്ലോ ഇത്തവണ പ്രിയേച്ചി. കുടമറ്റത്തിന്റെ ഹാങ്ങ് ഒവര്‍ തീര്‍ന്നില്ലെ?
“അങ്ങു ദൂരെ പാടം മുറിച്ചു കടന്നു വരുന്ന അവനെ അവള്‍ കണ്ടു“
ആരാ പാടം മുറിച്ചത്? ആരാ ആ ദുഷ്ടന്‍? മുറിച്ചപ്പോള്‍ പാവം പാടത്തിനു വേദനിച്ചു കാണുമല്ലെ? കഷ്ട്ടം.

“ഒരു ആണില്ലാതെ പെണ്ണിനു ജീവിക്കാനാവില്ല എന്നാണോ?
പ്രണയം ഒരു അനിവാര്യതയാണോ?
എന്തേ എനിക്കു മാത്രമിങ്ങനെ?“

ഇതെന്താ എല്‍.ഡി.ക്ലര്‍‌ക്ക് പരീക്ഷേടെ ക്വസ്റ്റ്യന്‍ ഫയലോ. ഒരു കുന്ന് ചോദ്യങ്ങള്‍?

ഈ കളര് കണ്ട് ഡിങ്കന്റെ കണ്ണിനു അത്ഷിമയേര്‍സ് വന്നു എന്നു പറഞ്ഞില്ലെ? പ്ലീസ് പ്രിയങ്കേച്ചി വല്ല നല്ല കളറും ഇടൂ.

കപീഷ് said...

ഡേ ഡിങ്കന്‍
നിനക്കൊക്കെ എന്തിന്റെ കേടാ?
ഒരു പെണ്ണ് എബ്ലോഗെഴുതിപ്പോയാല്‍ അവിടെക്കേറി എന്തു തോന്ന്യാസവും പറയമെന്നാണോ. ഇത് അധികമാണ്. എഴുത്തിനെ ക്രിയാത്മകമായി വിമര്‍ശിക്കൂ. ഒരുമാതിരി നാലംകിട തറക്കമന്റുമായി പെണ്‍ബ്ലോഗില്‍ വരാന്‍ നാണമില്ലേ?
പ്രിയങ്കേച്ചി, എഴുത്ത് ഒന്നിനൊന്ന് നന്നാവുന്നു. തുടരുക. ഇമ്മാതിരി കമ്മന്റേറ്റേഴ്സിനെ മൈന്‍ഡ് ചെയ്യണ്ട.

Dinkan-ഡിങ്കന്‍ said...

ഡാ കപീഷെ,
ശോ.. നിനക്കു നൊന്തോ?
പ്രിയേച്ചിയോട് ഞാന്‍ പറഞ്ഞത് പ്രിയേച്ചിക്കറിയാം കേട്ടോ? ഡിങ്കന്റെ ഇത്തരം തമാശകളും സഹിക്കണം പ്ലീസ്

ഏറനാടന്‍ said...

ദ്രോഹിക്കയില്ലൊരു നോവിക്കും ആത്മാവിനേയും..

എന്ന്‌ ഏത്‌ കവിയാ എഴുതിയേ? എന്റെ പൊന്നു കപീഷാ, ഡിങ്കാ, മായാവീ, ലുട്ടാപീ (ഉടനെ വരുന്നവര്‍ ആയതോണ്ടാ ഇവരേം ചേര്‍ത്തത്‌)

ഓ:ടോ: ഇനി ആര്‍ക്കേങ്കിലും കലിപ്പ്‌ കേറി വന്ന്‌ വര്‍മ്മകള്‍ ആയി വന്നാല്‍ ഞാന്‍ ഉത്തരവാധിയോ കുറ്റക്കാരനോ അല്ല എന്ന്‌ സാക്ഷ്യപ്പെടുത്തുമാറാകുന്നൂ...

പ്രിയങ്ക മാത്യൂസ് said...

ഇട്ടിമാളു, സാന്‍ഡൊസ്,ശിശു,ഇത്തിരിവെട്ടം,സിയ,സുല്‍, കപീഷ്,ഏറനാടന്‍, ജൈഹനുമാന്‍,വിനോജ്, സഹ്യന്‍,ഇക്കാസ്,ലോലന്‍, മിണ്ടാതിരി, സാരംഗി, അപ്പു,തക്കുടു, ശോണിമ, സോന,ജി മനു,ഡിങ്കന്‍
എന്നെ പ്രോത്സാഹിപ്പികുന്ന എല്ലാവര്‍ക്കുമെല്ലാവര്‍ക്കും ഒത്തിരി നന്ദി

വിന്‍സ് said...

again.... jeevitham thudichu nilkkunna oru rachana. kollaam.

Abhilash | അഭിലാഷ് said...

വായിച്ചു. നന്നായി. അവസാനം അവള്‍ സ്വയം ചോദിച്ച ആ ചോദ്യങ്ങള്‍ വായനക്കാര്‍ക്ക് ഉത്തരത്തിനായി വിട്ടുകൊടുത്തിരിക്കുകയാണോ? പിന്നെ, ‘ഗുല്‍‌മോഹര്‍‘ എന്ന പേര് കണ്ടാണ് ഇവിടെ എത്തിയത്. ‘ഗുല്‍‌മോഹര്‍‘ എന്നത് പൂനെയിലെ പ്രശസ്തമായ ഒരു ഫാഷന്‍ ഡിസൈനിങ്ങ് കമ്പനിയല്ലേ? ‘ജസ്സി ജൈസി കോയി നഹി’ എന്ന ഹിറ്റ് പരമ്പരയിലെ ജീവാത്മാവും പരമാത്മാവുമായ കമ്പനി. അപ്പോ ഇയാളും ഒരു ഫാഷന്‍ ഡിസൈനറായിരിക്കേ, ആളുകള്‍ക്ക് ഇഷ്ടപ്പെടാത്ത ബേക്ഗ്രൌണ്ട് കളര്‍ ഫാഷന്‍‌ (പിങ്ക്), ബ്ലോഗ് മാര്‍ക്കറ്റില്‍‌ നിന്ന് പിന്‍‌വലിച്ച്, നയനങ്ങള്‍ക്ക് കുളിര്‍മനല്‍‌കുന്ന ഒരു നിറം ഫാഷനായി സ്വീകരിച്ചൂടെ? :-)

[അഭിലാഷങ്ങള്‍]

സുനില്‍ : എന്റെ ഉപാസന said...

i read your previous blogs also...
Some good one's... and critics, that is usual whenever we will write a post which includes some kind of remarks about "Sex". do not get mentally ollapsed.. always look forward and whenever look backwards just close your eyes.. everything will be gonna in right direction.. beleive it..?
Take care :)

Anonymous said...

I really like your language and
style.

wonderful.

പോങ്ങുമ്മൂടന്‍ said...

ഗുല്‍മോഹറില്‍ വരുവാന്‍ താമസിച്ചുപോയി എന്ന തോന്നല്‍ എന്നിലുണ്ടാക്കാന്‍ തന്‍റെ എഴുത്തിന്‌ കഴിഞ്ഞു. എല്ലാ ഭാവുകങ്ങളും സ്നേഹിതേ....

paarppidam said...

വരികള്‍ നന്നായിരിക്കുന്നു.