Tuesday, April 24, 2007

എല്ലാവരോടും മാപ്പപേക്ഷിക്കുന്നു.

പ്രിയപെട്ടവരെ,

ബൂലോകത്തില്‍ ഒരു പിടി മണ്ണ് സ്വന്തമാക്കി, എന്റെ അനുഭവങ്ങള്‍
നിങ്ങളുമായി പങ്കുവ്വെക്കാന്‍ തുടങ്ങിയ്യപ്പോള്‍, എനിക്ക് ലഭിച്ച
പ്രതികരണങ്ങള്‍, ആശ്വാസ വചനങ്ങള്‍ എല്ലാം എന്നെ ഒരു പാട്
സന്തോഷിപ്പിച്ചു. ലോകത്തിന്റെ ഇതരകോണുകളിലായി എന്നെ അറിയുന്നവര്‍,
അല്ലെങ്കില്‍ എന്റെ വിഷമം മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ ഉണ്ടെന്ന് ഞാന്‍
ഊറ്റം കൊണ്ട്. എന്റെ തെറ്റ്. എല്ലാം എന്റെ തെറ്റ്.



ഈ ബ്ലോഗ് സമൂഹത്തില്‍ മനസ്സ് മുഴുവനായും തുറക്കരുതെന്ന് ഞാന്‍
മനസ്സിലാക്കാന്‍ വൈകിപോയി. എല്ലാവരോടും മാപ്പപേക്ഷിക്കുന്നു.

വായനക്കാര്‍ക്കിഷടപെടാതെ പോയ എന്റെ അവസാന പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു.

നിങ്ങളില്‍ ഒരുവളായി, ഈ ബൂലോകത്തിന്റെ കോണില്‍ ഞാനും ഇരുന്നുകൊള്ളട്ടെ?

വെറുക്കരുത്.

സസ്നേഹം
പ്രിയങ്ക

24 comments:

പ്രിയങ്ക മാത്യൂസ് said...

വായനക്കാര്‍ക്കിഷടപെടാതെ പോയ എന്റെ അവസാന പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു.

നിങ്ങളില്‍ ഒരുവളായി, ഈ ബൂലോകത്തിന്റെ കോണില്‍ ഞാനും ഇരുന്നുകൊള്ളട്ടെ?

വെറുക്കരുത്.

സസ്നേഹം
പ്രിയങ്ക

Dinkan-ഡിങ്കന്‍ said...

ഠേ..യ്...[..തിരുവില്ലാമലയില്‍ നേദിച്ച് ..ഇളനീര്‍ക്കുടമിന്നുടയ്ക്കും ഡിങ്കന്‍...]

അപ്പോള്‍ ച്യാച്ചി നന്നാവാന്‍ തീരുമാനിച്ചോ?
ഇനി നന്നായി എഴുതൂ, ഡിങ്കനും കേരകനും കൂടി വായിക്കാട്ടോ. പ്രിയേച്ചി വിഷമിക്കണ്ടാട്ടോ.
പിന്നെ ഈ കണ്ണടിച്ച് പോണ പാണ്ടിക്കളറ് ഒന്നു മാറ്റാമോ? ഇല്ലെങ്കില്‍ ഡിങ്കന്റെ കണ്ണിന് അല്‍‌ഷിമയേര്‍സ് പിടിക്കും , അതൊണ്ടാ പെങ്ങളേ.

അടുത്ത അനുഭവ-എപ്പിഡോസിനായി ഡിങ്കന്‍ വെയിറ്റുന്നു [വെയ്റ്റിങ്ങ് ചാര്‍ജ്ജ് വേണം ട്ടോ]

ഉണ്ണിക്കുട്ടന്‍ said...

അതു ശരി.. വായിക്കുന്നതിനു മുന്പേ ഡിലിറ്റ് ചെയ്തു കളഞ്ഞോ? തളരരുതു കുട്ടീ..ഞാനില്ലേ..സോറി ഞങ്ങളില്ലേ.. ആട്ടേ എന്താ ആര്‍ ക്കും ഇഷ്ടപ്പെടാഞ്ഞേ..
അതു വായിക്കഞ്ഞിട്ടു വയ്യ.

Unknown said...

ഇവിടെ ബാച്ചിപ്പിള്ളേരുടെ തപസാണല്ലോ പോസ്റ്റ് ഇറങ്ങാന്‍ വേണ്ടി. :-)

ഏയ് ഞാന്‍ ആ ടീമല്ലാ.. :-)

കുറുമാന്‍ said...

പ്രിയ പ്രിയങ്കാ, താങ്കള്‍ പറഞ്ഞ അപ്രിയ പോസ്റ്റ് വായിക്കാന്‍ സാധിച്ചില്ല. അതിനാല്‍ തന്നെ എന്തെങ്കിലും പറയുവാന്‍ പ്രയാസമാണ്. മുന്‍പിട്ടിരുന്ന ഒന്നു രണ്ട് പോസ്റ്റുകള്‍ വായിച്ചീരുന്നു. സ്നേഹം നിഷേധിക്കപെട്ട ഒരു മനസ്സിന്റെ ഉടമയാണെന്നൊന്നൂം തോന്നിയില്ല. എന്തായാലും ഈ ബൂലോകത്തിന്റെ കോണിലല്ല, എല്ലാവരുടേയും കൂടെ ഇഷ്ടമുള്ള സ്ഥലത്തിരിക്കാന്‍ മാത്രം വലുപ്പമുള്ളതാണ് ഈ ബൂലോകം. ആയതിനാല്‍ മനസ്സ് വിഷമിക്കേണ്ട ആവശ്യം ഒന്നുമില്ല. ഞങ്ങളില്‍ ഒരാളായ് തന്നെ ഇവിടെ കാണണം.

Mr. K# said...

ബാച്ചിപിള്ളേരുടെ ഇടയില്‍ കുറുമാന്‍ ചേട്ടന്‍ എങ്ങനെ വന്നൂ?

G.MANU said...

പ്രിയങ്കാ..തൊട്ടാവാടി ആകരുത്‌.

എഴുത്തു നന്നവാന്‍ വേണ്ടി അരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നു കരുതി മങ്ങുകയല്ല വേണ്ടത്‌.

തുടര്‍ന്നും എഴുതൂ...

നന്നായി എന്ന് വെറുതെ പറയുന്നവരെക്കാള്‍ നല്ലവരാണു കൊള്ളില്ല എന്നു തുറന്നു പറയുന്നവര്‍ എന്നോര്‍ക്കുക

ഏറനാടന്‍ said...

പ്രിയങ്കയില്‍ ഒരു സാഹിത്യകാരിയുണ്ട്‌ എന്നറിയാം. അതിനെ കൊല്ലരുത്‌. പൊന്മുട്ടയിടുന്ന താറാവിനെ കൊന്നാല്‍ മുട്ടയുമില്ല, താറാവുമില്ല. അതുകൊണ്ട്‌ ദു:ഖം മാറ്റി സധൈര്യം ബ്ലോഗില്‍ സാന്നിധ്യമറിയിക്കുക.

"ലക്ഷം ലക്ഷം പിന്നാലെ.. എണ്ണാമെങ്കില്‍ എണ്ണിക്കോ.." (എണ്ണുവാന്‍ അറിയാഞ്ഞിട്ടല്ലെന്നാലും കിടക്കട്ടെയീ മുദ്രാവാക്യം)

എല്ലാ പ്രോല്‍സാഹനങ്ങളും ഇവിടെ സുലഭമായിട്ടുണ്ടാവും.

Siju | സിജു said...

അങ്ങട് എഴുതിയാപ്പോരേരുന്നോ.. ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്നോന്നൊക്കെ നോക്കണോ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
എന്തു വേണേലും എഴുതിക്കോ പക്ഷേ കമന്റ് ഇങ്ങനെയൊക്കെയെ വരാവൂ എന്ന് ശാഠ്യം പിടിക്കരുത്. നിര്‍ബദ്ധമാണേല്‍ കമന്റ് മോഡറേഷന്‍ ഇടാലോ?

ഓടോ: അയ്യോടാ ക്ലബ്ബീന്റെ മീറ്റിങ് ഇന്ന് ഇവിടാരുന്നോ. ചാത്തന്‍ വൈകിയോ കൂട്ടരേ?

asdfasdf asfdasdf said...

കുട്ടീ, താനെഴുതുന്നത് തന്റെ മനസ്സില്‍ നിന്നും വരുന്നതുമാത്രമാണ്. മാപ്പെഴുതാന്‍ മാത്രം തെറ്റൊന്നും ചെയ്തെന്നു തോന്നുന്നില്ല.പോസ്റ്റ് ഞാന്‍ വായിച്ചിട്ടില്ല. ആരെയെങ്കിലും തെറി പറഞ്ഞാലല്ലേ മാപ്പുപറയേണ്ടൂ.
ഇനിയും എഴുതുക.
(ഇനി മാപ്പ് വിതരണം ചെയ്യുന്നുണ്ടെങ്കില്‍ സ്ഥലം പറഞ്ഞാല്‍ വരാം ഒരു സഞ്ചിയുമായി. പിള്ളേരൊക്കെ വലുതായി വരുകയല്ലേ. ഏത് മാപ്പ് എപ്പോള്‍ ഉപകാരപ്പെടുമെന്നറിയില്ലല്ലോ.. :) )
qw_er_ty

Pramod.KM said...

ഇവിടെ കിട്ടുന്ന കമന്റുകളുടെ എണ്ണം നോക്കി വേണം ഞാന് കൊറിയയില്‍ നിന്നും ഒരു മാപ്പ് അപേക്ഷിക്കണമോ എന്ന് തീരുമാനിക്കാന്‍.!;);)

മുല്ലപ്പൂ said...

‘താന്‍’ ചുമ്മാ എഴുതെടോ...
ഒരു പെണ്ണെഴുത്തല്ലേ, നിര്‍ത്തണ്ട.

ഏറനാടന്‍ said...

പ്രമോദേ ലാപുടാക്കും സൗഖ്യമാ? കൊറിയയില്‍ നിന്നും കൊറിയറില്‍ മാപ്പയക്കാന്‍ എത്രയാവും?

പ്രിയങ്ക ആരെന്ന ദുരൂഹതാമേഘക്കാറ്‌ അവിടേയും എത്തിയല്ലേ?

ഞാനിവിടില്ല. അവധിക്കാലം ആസ്വദിക്കാന്‍ ആഫ്രിക്കയിലെ നാടന്‍ വഴികളിലൂടെ ആനപ്പുറത്ത്‌ പോയികൊണ്ടിരിക്കുന്നു..

:)

സുല്‍ |Sul said...

പ്രിയങ്ക
താങ്കള്‍ എഴുതു. വായിക്കാനും അഭിപ്രായം പറയാനും ഞങ്ങളുണ്ട് എന്നും.
അവസാനപോസ്റ്റിലെ എന്റെ അഭിപ്രായം തികച്ചും ആ കഥയെ കുറിച്ചു മാത്രമായിരുന്നു. അതു താങ്കളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതാണെന്നൊന്നും ഞാന്‍ കരുതിയിട്ടില്ല. താങ്കളെ അതു വിഷമിപ്പിച്ചെങ്കില്‍ ഒരു മാപ്പ് ഞാനും ഇവിടെ വെക്കട്ടെ (പാരക്കു മറുപാര പോലെ മാപ്പിനു മറുമാപ്പ്:) )

ഓടോ : ടിവിയില്‍ ദേവരാഗം ഫിലിം കാണാനിടയായി. അപ്പോള്‍ ഞാനീ പോസ്റ്റ് ഓര്‍ത്തുപോയി.

-സുല്‍

Kaithamullu said...

-വേണ്ടായിരുന്നു എന്നു മാത്രം പറയുന്നു!

വേണു venu said...

സംഭവിച്ചതു് വീണ്ടും സംഭവിക്കുന്നു.
വീണ്ടും മാപ്പു്.
ഇതാ പഴയ ഒരു ബൂലൊക മാപ്പു്.:)
ബൂലോകമാപ്പു്

Ziya said...

പ്രിയങ്ക,
ഒരു മാപ്പപേക്ഷയുടെ ഒന്നും കാര്യമില്ല.
ഞാന്‍ കഴിഞ്ഞ കമന്റില്‍ പറഞ്ഞതു പോലെ അനുഭവമെന്തായാലും എല്ലാ വിഭാഗം വായനക്കാരെയും മനസ്സില്‍ കണ്ട് എഴുതിയാല്‍ മതി.
എല്ലാ ഭാവുകങ്ങളും.

ജിസോ ജോസ്‌ said...

പ്രിയങ്ക,

പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ മാത്രം എന്തുണ്ടായി ? ഞാന്‍ വായിച്ചിരുന്നു ആ പോസ്റ്റ് ... ഇനിയും എഴുതുക...കമന്റുകളെ പോസറ്റീവ് ആയി കാണുക..അവഗണിക്കണ്ടവയെ അവഗണിക്കുക...ഉള്‍ക്കൊള്ളണ്ടവയെ ഉള്‍ക്കൊള്ളുക.ഒന്നോ രണ്ടോ പോരുടെ കമന്റു നോക്കി പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ പോയാല്‍ അതിനെ സമയം കാണൂ...

തളരാതെ ഇനിയും എഴുതുക.....

കപീഷ് said...

അയ്യേ പ്രിയങ്കേച്ചി ഇത്ര സില്ലി ആണോ?
എഴുത്തിലെ ധൈര്യമൊക്കെ കണ്ടപ്പോള്‍ ഞാന്‍ കരുതി വല്യ ബൊള്‍‌ഡായിരിക്കുമെന്ന്.
എഴുതന്നേ, നല്ല ഭാഷയില്‍, വികാരതീവ്രതയില്‍.

chithrakaran ചിത്രകാരന്‍ said...

പ്രിയങ്ക,
താങ്കള്‍ ചില പ്രശ്നങ്ങളിലൂടെ കടന്നുപോയി എന്ന് ഈ പൊസ്റ്റില്‍ നിന്നുള്ള സൂചനയില്‍ നിന്നും മനസ്സിലാക്കുന്നു.
അതില്‍ വ്യസനിക്കേണ്ടകാര്യമൊന്നുമില്ല.


സഹബ്ലൊഗര്‍മാരുടെ ഇഷ്ടത്തേയും, അനിഷ്ടത്തേയും ഞാന്‍ കാര്യമായെടുക്കാറില്ല.
നല്ല ഒരു വിവരം കിട്ടിയാല്‍ സന്തോഷിക്കും, ചീത്തകണ്ടാല്‍ ചിലപ്പോള്‍ നീരസം കാണിക്കും.
ഈ നിലപാടില്‍ കുഴപ്പമില്ലാതെ പോകുന്നു.
മറ്റുള്ളവരുടെ കമന്റിനു കാത്തുനിന്നാല്‍ മനോവിഷമമുണ്ടാകും എന്നല്ലാതെ ഒന്നും നേടാനില്ല.
നമ്മുടെ നല്ല ചിന്തയും, ചീത്തചിന്തയും ബ്ലൊഗിലിടുക.ആര്‍ക്കും തടയാന്‍ വകുപ്പില്ല.
വ്യക്തി ഹത്യയോ,തെറിയോ, എന്തുമാകാം.മാനനഷ്ടക്കേസിന്‌ വകുപ്പില്ലാത്തവിധം പാചകം ചെയ്യണം. ശരീരത്തിനോ, ജീവനൊ,സ്വത്തിനൊ നാശമുണ്ടാക്കുമെന്ന ഭീഷണികള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമാത്രം.
(കോടതിയില്‍ കഷ്ടപ്പെടാതിരിക്കണമെങ്കില്‍)

വിന്‍സ് said...

delete cheytha post njan kandilla. pakshe mattullavarkku ishtta pettillennum paranju delete cheythathu sherikkum mosam aayi. kureey thantha illathavanmarum nettellinu aambire illathavanmarum, ini avalumarayalum avarkku ishtta pettilla ennu vachu onnum delete cheyyan poovaruthu. vaa vitta vaakkum kai vitta aayudhavum thirichedukkaruthennu Lalettan Aaram thamburanil paranjirunnu. athu kondu delete cheythathu mosam aayi enney njan parayu. vaayikkan pattathathil enikkoru nashtta bodhavum undennu vachoolu.

ധൂമകേതു said...
This comment has been removed by the author.
ഉപാസന || Upasana said...

You silly....
Chaththan paranjathil sathyamille...
you can't amd should not control comments(in your case all comments are not in right direction i agree..).. go ahead with your blog works.