Sunday, April 15, 2007

അസ്തമയ സൂര്യന്‍

ഗ്ലാഡിസാണ് പറഞ്ഞത്‌, നിനക്ക്‌ ഒരു കോള്‍ ഉണ്ടായിരുന്നു എന്ന്. എനിക്ക്‌ കോള്‍, അതും ഓഫീസ്‌ നമ്പറില്‍, എന്നെ അറിയുന്ന ആളാണെങ്കില്‍ മൊബൈല്‍ നമ്പറില്‍ വിളിക്കാത്തതെന്ത്? ഞാന്‍ അറിയാത്ത ആള്‍ ആണെങ്കില്‍ ഓഫീസ്‌ നമ്പര്‍ എങ്ങനെ കണ്ടുപിടിച്ചു. ഒഫീഷ്യല്‍ അല്ല, പേഴ്സണല്‍ കോള്‍ ആയിരുന്നത്രേ! ആരാണാവോ.

ഇന്ന് തീര്‍ക്കേണ്ട സ്കെച്ചുകളുടെ ഫൈനല്‍ ചെക്കിങ്ങില്‍ ആയിരുന്നു ഞാന്‍. അപ്പോഴാണു ഗ്ലാഡിസ്‌ പിന്നേയും വന്നത്‌.ആരോ റിസപ്ഷനില്‍ എന്നെ കാത്തിരിക്കുന്നത്രേ. എനിക്ക്‌ ജിജ്ഞാസയേക്കാള്‍ പരിഭ്രമമാണ് തോന്നിയത്‌. എന്താണെന്നറിയില്ല, വെറുതേ ഒരു പരിഭ്രമം. പെട്ടെന്ന് ഞാന്‍ വിയര്‍ത്തു.

പത്ത്‌ മിനുട്ട്‌ കഴിഞ്ഞാണു ഞാന്‍ റിസപ്ഷനിലേക്ക്‌ ചെന്നത്‌. അവിടെ ആരുമില്ല. ഗ്ലാഡിസ്‌ ആരോടോ ഫോണില്‍ സംസാരിക്കുന്നു. എവിടെ എന്ന് ഞാന്‍ ആംഗ്യത്തില്‍ ചോദിച്ചു. അവള്‍ പുറത്തേക്ക്‌ കൈചൂണ്ടി. അതിനു ശേഷം ഒരു
കൈകൊണ്ട്‌ മൗത്‌ പീസ്‌ അടച്ചുപിടിച്ച്‌ അവള്‍ പറഞ്ഞു,
'ഇത്ര നേരം ഇവിടെ ഇരുന്നു'
ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി.

'പ്രിയാ, താന്‍ വല്ലാതെ ക്ഷീണിച്ചല്ലോ'

നിഖിലിനെ കണ്ട ഷോക്കില്‍ തരിച്ച് നിന്നു പോയ എന്നെ അവന്റെ കനമുള്ള ശബ്ദം തിരിച്ച്‌ ഭൂമിയിലേക്ക്‌ കൊണ്ട്‌ വന്നു. ദൈവമേ.. ഇവന്‍ എന്തിനിവിടെ വന്നു? വീണ്ടും എന്നെ പരീക്ഷിക്കാനോ.

'ഉം, എന്താണിനിയും നിഖിലിന് വേണ്ടത്?'

ഒരു ഭാവവ്യത്യാസവും ഇല്ല അവന്റെ മുഖത്ത്‌. ഒരു വിജയീഭാവം,എപ്പോഴുമുള്ളത്‌ പോലെ. ഒരു കാലത്ത്‌ അത്‌ തന്നെയല്ലേ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്‌. ആദ്യ പ്രണയം, ഈ ഭാവം തന്നെ അതിനു കാരണം.

'വെറുതേ. നീ ഇവിടെ വര്‍ക്ക്‌ ചെയ്യുന്നു എന്ന് വിജി പറഞ്ഞു‌. മൊബെയില്‍ നമ്പര്‍ തരാന്‍ അവള്‍ തയ്യാറായില്ല, അറിയില്ല എന്നാണ് പറഞ്ഞത്‌.'

യൂണിഫോമില്‍ നിന്ന് നിറങ്ങളുടെ ലോകത്തേക്ക്‌ വന്നതിനു ശേഷമുള്ള ആദ്യ അഴ്ച തന്നെ നിഖിലിനെ കണ്ടിരുന്നു.കലാലയത്തിലെ പുതിയ കൂട്ടുകാര്‍ക്ക്‌ സ്വീകരണം എന്ന ഒരു ബാനറും തൂക്കി അവരുടെ ഒരു പ്രകടനം, എല്ലാ ക്ലാസിലും കയറിയിറങ്ങി. പിന്നേയും കണ്ടു പലപ്പോഴും. കാന്റീനില്‍, ഇടനാഴികളില്‍, ബസ്‌സ്റ്റോപ്പില്‍, ലൈബ്രറിയില്‍. പിന്നെ ഒരു ദിവസം എന്നോട്‌ അവന്‍ പറഞ്ഞു: പ്രിയ, എനിക്ക്‌ നിന്നെ ഇഷ്ടമാണ്.
എന്റെ പേര് അവന്‍ വേറെ ആരോടോ ചോദിച്ച്‌ മനസ്സിലാക്കിയതായിരിക്കണം. ഞാന്‍ ചിരിച്ചു.
‘പെട്ടെന്ന് ഇങ്ങനെ തോന്നാന്‍ എന്താ കാരണം? ഇന്ന് നല്ല ചൂടുള്ള ദിവസമാണ്, അതുകൊണ്ടായിരിക്കും അല്ലേ?‘ എന്ന എന്റെ പരിഹാസ മറുപടി അവന്റെ ഭാവത്തിനു തെല്ലുപോലും മാറ്റം ഉണ്ടാക്കിയില്ല.
‘അതെ,ചൂടാണ്. തന്നെ കണ്ടപ്പോള്‍ മുതല്‍.‘
ഇങ്ങനെ പറഞ്ഞ്‌ അവനും ചിരിച്ചു. പിന്നെ തിരിഞ്ഞു നടന്നു.

'പ്രത്യേകിച്ച്‌ കാര്യം ഒന്നുമില്ലെങ്കില്‍ ഞാന്‍ പോകട്ടെ, എനിക്ക്‌ തിരക്കുണ്ട്‌.'

'ഇല്ല പ്രിയാ, ഞാന്‍ വെറുതേ വന്നതാണ്, വെറുതേ ഒന്നു കാണാന്‍.'

വെറുതേ കാണാനോ.എന്റെ കൈയില്‍ ഒന്നുമില്ലല്ലോ നിനക്കിനി കാഴ്ചവയ്ക്കാന്‍. എല്ലാം നീ തന്നെയല്ലേ കവര്‍ന്നത്? എന്റെ സ്വപ്നങ്ങളും,നിശ്വാസങ്ങളും എല്ലാം ,എല്ലാം...

'മിസ്സിസ്‌ ഇവിടെയുണ്ടോ,അതോ പുറത്താണോ'

ഇല്ല, അവന്റെ ഭാവം മാറുന്നില്ല. ഒരുവിധപ്പെട്ടവനൊക്കെ തകര്‍ന്നുപോകേണ്ടതാണ് ഈ ചോദ്യത്തില്‍.സ്വന്തം ഭാര്യ വേറൊരാളുടെ ഒപ്പം പോയ വാര്‍ത്ത അവന്‍ അവളുടെ വിദേശ ജോലിക്കഥയിലൂടെ സമര്‍ഥമായി മറച്ചു വച്ചു. എന്നിട്ടും അത്‌ എങ്ങനെയോ പുറത്തറിഞ്ഞു. അത്‌ കൊണ്ട്‌ അവനെ തളര്‍ത്താന്‍ ഞാന്‍ മനപ്പൂര്‍വം തന്നെയാണു ആ ചോദ്യം ചോദിച്ചത്‌.

പ്രിയാ, നിനക്ക്‌ ഒരു കുടുംബം പുലര്‍ത്താന്‍ പറ്റില്ല. നിനക്ക്‌ വിശ്വസ്ത ആയിരിക്കാന്‍ പറ്റില്ല. ആകാന്‍ പറ്റുമായിരുന്നെങ്കില്‍ ഞാന്‍വിളിച്ചപ്പോള്‍ തന്നെ നീ എന്റെ മുറിയിലേക്ക്‌ ഓടി വരില്ലായിരുന്നു എന്നാണ് അവന്‍ അവസാനമായി എന്നോട്‌ പറഞ്ഞത്‌. എന്നെ കൊത്തിവലിച്ച്‌, ചുടുചോര ഇറ്റിച്ച്‌, മാംസം ചിതറിച്ച്‌ അണപ്പ്‌ മാറുന്നതിനുമുന്‍പേ തന്നെ അവനിത്‌ പറഞ്ഞപ്പോള്‍ എനിക്ക്‌ ഉത്തരം ഉണ്ടായിരുന്നില്ല. വെറുതേ അവന്റെ
മുഖത്തേക്ക്‌ തന്നെ നോക്കി ഞാന്‍ കിടന്നു.

'നിഖില്‍,പോകൂ,എന്നെ കാണാന്‍ ഇനി വരരുത്‌. എന്റെ കൈയില്‍ നിനക്ക്‌ തരാന്‍ ഇനി ഒന്നുമില്ല.‘

തിരിച്ച്‌ ഞാന്‍ നടന്നു. വെറുതേ തിരിഞ്ഞ്‌ നോക്കിയപ്പോഴും അവന്റെ മുഖത്തെ ആ ഭാവം മായുന്നില്ല.എനിക്ക്‌ ഒന്നും നഷ്ടപ്പെട്ടിട്ടില്ലാ എന്ന ഭാവം.

ദൈവമേ, വീണ്ടും നീ..

54 comments:

പ്രിയങ്ക മാത്യൂസ് said...

തിരിച്ച്‌ ഞാന്‍ നടന്നു. വെറുതേ തിരിഞ്ഞ്‌ നോക്കിയപ്പോഴും അവന്റെ മുഖത്തെ ആ ഭാവം മായുന്നില്ല.എനിക്ക്‌ ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന ഭാവം.
അസ്തമയ സൂര്യന്റെ ശോണിമയായിരുന്നുവോ അത്?

SAJAN | സാജന്‍ said...

സുഹൃത്തേ ഇതൊരു കഥയായി കാണാനാണ്.. എനിക്കിഷ്ടം..
എഴുത്തിന്റെ ശൈലി അപാരം.. പണ്ട് ആരോ എഴുതിയത് പോലെ വളരെ ബോള്‍ഡായ എഴുത്ത്...
:)

കുടുംബംകലക്കി said...

“അസ്തമയ സൂര്യന്റെ ശോണിമയായിരുന്നുവോ അത്?“

നല്ല പ്രയോഗം. സുന്ദരമായ കഥ.

അപ്പു said...

".... നിനക്ക്‌ ഒരു കുടുംബം പുലര്‍ത്താന്‍ പറ്റില്ല. നിനക്ക്‌ വിശ്വസ്ത ആയിരിക്കാന്‍ പറ്റില്ല. ആകാന്‍ പറ്റുമായിരുന്നെങ്കില്‍ ഞാന്‍വിളിച്ചപ്പോള്‍ തന്നെ നീ എന്റെ മുറിയിലേക്ക്‌ ഓടി വരില്ലായിരുന്നു ...."

പ്രിയേ.. സാജന്‍ പറഞ്ഞപോലെ ഒരു കഥയായിരിക്കട്ടെ ഇത്. നല്ല കൈയ്യടക്കമുള്ള എഴുത്ത്. ഒരു നല്ല എഴുത്തുകാരിയെക്കൂടി ബൂലോകത്തിനു കിട്ടിയതില്‍ സന്തോഷിക്കുന്നു. ആശംസകള്‍.

തക്കുടു said...

വളെരെ തീവ്രമാണു എഴുത്ത്....നന്നായിരിക്കുന്നു...ബൂലോകത്തു പുതിയ ശെലിയാണല്ലൊ (ഞാന്‍ വായിച്ചതില്‍ വച്ചു)...... ആശംസകള്‍...

Sona said...

പ്രിയങ്ക...ഇത്തിരി വേദനിപ്പിക്കുന്ന,നൊമ്പരമൂറുന്ന നല്ല ഒരു കഥ..

ഇത്തിരിവെട്ടം|Ithiri said...
This comment has been removed by the author.
G.manu said...

എഴുത്തു കൊള്ളാം പ്രിയ..ഇടയ്ക്കു ഒരു പൈങ്കിളിയിലേക്കു വഴുതുന്നോ എന്നൊരു സംശയം..അല്‍പംകൂടി ഗൌരവത്തോടെ എഴുതൂ...ഒരുപാടു നന്നാവും.. ആശംസകള്‍

kaithamullu - കൈതമുള്ള് said...

നിഖിലിനിയും വരും അല്ലേ?

ittimalu said...

എന്തെ പ്രിയ ഒരു ചോദ്യത്തില്‍ നിര്‌‌ത്തിയെ .. അവന്റെ മുഖത്തെ ശോണിമ മാറ്റി ധവളിമ ആക്കാന്‍ ചോദ്യങ്ങള്‍ കയ്യിലില്ലാരുന്നോ?...

ഇടിവാള്‍ said...

വെള്ള സ്പ്രേ പെയിന്റിന്റെ ബോട്ടില്‍ എടുക്കാന്‍ മറന്നു കാണും ;( അത്യാവശ്യ നേരത്താ ഒരു മറവു ;)

sandoz said...

ഇതാ പറയണേ...അരെങ്കിലും മുറിയിലേക്ക്‌ ചെല്ലാന്‍ പറഞ്ഞാ വാലേല്‍ തീ പിടിച്ച മാതിരി ഓടരുത്‌ എന്ന്..........മുറി അടിച്ച്‌ വാരാനാണോ..മാറമ്പില അടിക്കാനാണോ....അവന്റെ തുണി അലക്കാനാണോ...എന്നൊക്കെ ചോദിച്ചറിഞ്ഞിട്ട്‌ വേണ്ടേ ഓടാന്‍.......

ഏതായാലും ഒരു സ്വാഗതം ഇരിക്കട്ടെ......

[ഇത്‌ കഥ ആണെന്നാണു എന്റെ വിശ്വാസം....യേത്‌]

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ചെരുപ്പിടാറില്ല അല്ലേ.
പ്രതിഭാസത്തിനെ കണ്ടു പഠിക്കൂ

ദില്‍ബാസുരന്‍ said...

പ്രിയാ, നിനക്ക്‌ ഒരു കുടുംബം പുലര്‍ത്താന്‍ പറ്റില്ല. നിനക്ക്‌ വിശ്വസ്ത ആയിരിക്കാന്‍ പറ്റില്ല. ആകാന്‍ പറ്റുമായിരുന്നെങ്കില്‍ ഞാന്‍വിളിച്ചപ്പോള്‍ തന്നെ നീ എന്റെ മുറിയിലേക്ക്‌ ഓടി വരില്ലായിരുന്നു എന്നാണ് അവന്‍ അവസാനമായി എന്നോട്‌ പറഞ്ഞത്‌

വിളിച്ച് പത്ത് മിനിറ്റ് കഴിഞ്ഞാണ് ചെന്നിരുന്നതെങ്കില്‍ സാവിത്രീദേവിയാവുമായിരുന്നിരിക്കും. ഏതെടാ ഇവന്‍? ഈ നിഖില്‍.. :-)

ഓടോ: സാന്റോസ് പറഞ്ഞതും കാര്യമാണ്.

::സിയ↔Ziya said...

പ്രിയങ്കാ,
എഴുത്ത് തുടരുക. സുഖദുഖഃങ്ങളുടെ ചുഴിയും മലരും നിറഞ്ഞ ജീവിത നദിയില്‍ നിന്നും ഇനിയും ഏറെ കഥകള്‍ കണ്ടെടുക്കാനാകുമെന്നു തന്നെ കരുതുന്നു.
നന്നായിരിക്കുന്നു.

വിശാല മനസ്കന്‍ said...

എഴുത്ത് ഇഷ്ടപ്പെട്ടു. കഥയും.

പക്ഷെ, നായികയെ പോരാ...
കാരണം, ഇതിലെ നായിക ഒരു ദുര്‍ബലയും, ദുഖപുത്രിയും, പണ്ടെങ്ങോ ഒരിക്കല്‍ സ്‌നേഹിച്ചെന്നോ കള്ളനും പോലീസും കളിച്ചെന്നോ വച്ച് ഒരു കച്ചറയെ ഭയപ്പെട്ട് വിധേയയായി സ്വന്തം ഷെല്ലിലേക്കോടിക്കയറുന്നവളാണ്. പാടില്ല.

പോകാന്‍ പറയണം അവനോട്. അല്ലപിന്നെ!

ഇനിയും വന്നാല്‍ ‘നിന്റെ മുട്ടുകാലിന്റെ ചിരട്ട തല്ലിപ്പൊട്ടിക്കും’ എന്നോ മറ്റോ പറഞ്ഞാല്‍ ആള്‍ ഓടി രക്ഷപ്പെടും.

ഏറനാടന്‍ said...

പ്രിയങ്കയെ സമ്മതിച്ചിരിക്കുന്നു. ഇത്ര ചങ്കൂറ്റത്തില്‍ എഴുതാന്‍ മാധവിക്കുട്ടി (കമലാദാസ്‌) പോലും മുതിരില്ല. ഇനിയൊരു പെണ്ണും ധൈര്യപ്പെടില്ല. ശൈലി നന്നു. സ്‌ക്രീനില്‍ കാണുന്ന രംഗങ്ങള്‍ പോലെയുള്ള ഫീലിംഗ്‌.

Sul | സുല്‍ said...

പ്രിയങ്ക,
ബൂലോകത്തേക്ക് സ്വാഗതം.
നല്ല എഴുത്ത്. നല്ല കയ്യൊതുക്കം.
കൂടുതല്‍ വായിക്കാന്‍ കാത്തിരിക്കുന്നു.

ഏറനാടാ :)
അത്രക്കൊക്കെ പറയാനുണ്ടോ ഇത്? ഇത് ചങ്കൂറ്റം എന്നെല്ലാം പറഞ്ഞ് സുഖിപ്പിക്കല്ലേ. പണ്ട് ഒരു നേരമ്പോക്കിന് രണ്ടുപേരും ഉല്ലസിച്ചത്, ഒരാള്‍ അതു കവര്‍ന്നെടുത്തു എന്നു പറയുന്ന, കുറ്റപ്പെടുത്തുന്ന ആ ഭാഗമാണോ ചങ്കൂറ്റം? നഷ്ടപ്പെട്ടത് രണ്ടുപേര്‍ക്കുമല്ലേ. അല്ലെങ്കില്‍ അതാരും അറിഞ്ഞില്ലെങ്കില്‍, ആണിനു നഷ്ടപെട്ടില്ല എന്നു പറയുന്നത് പെണ്ണിനും നഷ്ടപെട്ടിട്ടില്ലല്ലൊ. “നിഖിലിനെ കണ്ട ഷോക്കില്‍ “ എന്നെഴുതിയതില്‍ നിന്നൂഹിക്കാം അവര്‍പര്‍സ്പരം കൈമാറിയത് മറ്റാരും അറിഞ്ഞിട്ടില്ലെന്ന്.

സ്ത്രീകള്‍ മാത്രം ത്യജിക്കുന്നവള്‍, ചാരിത്ര്യം നഷ്ടപെടുന്നവള്‍. പുരുഷന്മാര്‍ക്കിതൊന്നും ഇല്ല എന്നാണോ വെപ്പ്? ഇല്ല എന്നാണെങ്കില്‍ ഇല്ലാത്തതുകൊണ്ടല്ലേ. ത്യജിക്കാനായി കൊട്ടാരം ഉണ്ടായിരുന്നത് കൊണ്ട് ബുദ്ധന്‍ ഒരു ത്യാഗിയായി. അതില്ലാത്തവന്‍ എങ്ങനെ ത്യജിക്കും?

-സുല്‍

Sul | സുല്‍ said...

വേറൊന്നുകൂടി. വര്‍മ്മമാരെ സൂക്ഷിക്കുക.

Siju | സിജു said...

good one

തറവാടി said...

:)

ഇക്കാസ്ജി ആനന്ദ്ജി said...

ഇത് വായിച്ച് കമന്റിടണ്ടാ എന്ന് കരുതി ഇരുന്നതാ..
പ്രശസ്തരുടെയൊക്കെ കമന്റ് കണ്ടപ്പൊ കൈ ചൊറിഞ്ഞു.
“പോകാന്‍ പറയണം അവനോട്. അല്ലപിന്നെ!

ഇനിയും വന്നാല്‍ ‘നിന്റെ മുട്ടുകാലിന്റെ ചിരട്ട തല്ലിപ്പൊട്ടിക്കും’ എന്നോ മറ്റോ പറഞ്ഞാല്‍ ആള്‍ ഓടി രക്ഷപ്പെടും“

പിന്നേ... ഒലത്തും..
ലവന്റെ കൂടെ മൂന്നാറും മലേടെ മോളിലുമൊക്കെ തണുപ്പ് മാറ്റാന്‍ പോയപ്പൊ ഈ പ്രിയങ്കയ്ക്ക് ഓര്‍ത്തുകൂടാര്‍ന്നോ ഇതൊക്കെ പിന്നെ കുരിശാവൂന്ന്?
ഒരുജാതി അലമ്പ് എഴുത്തും അതിനു ചേര്‍ന്ന കൊറേ കമന്റും. ഈ ഏറനാടനൊക്കെ എന്താ വട്ടായാ?

ഗന്ധര്‍വ്വന്‍ said...

നാടകത്തിലൊ സിനിമയിലൊ ആയിരുന്നെങ്കില്‍ വികാരങ്ങള്‍ അടക്കാന്‍ പാടുപെടുന്ന നായകന്‍
കണ്ണീരാറ്റില്‍ തോണി ഇറക്കി കളിക്കുന്ന നായിക.

പക്ഷെ ജീവിതത്തില്‍ ????
നോക്കുക മനുഷ്യന്റെ നൈസര്‍ഗ്ഗിക സിദ്ധി. എല്ലാ വികാരങ്ങളേയും വിദഗ്ദ്ധമായി
ഒളിപ്പിച്ച്‌ അനൗപചാരികമായി നാം സംസാരിക്കുന്നു.
പൂര്‍വ കാമുകി- കാമുകന്‍.ബലത്കാരത്തിനു വന്നവന്‍- ചുമ്പിച്ചവന്‍,
ആശ്ലെഷിച്ചവന്‍, മാവിന്‍ ചുവട്ടിലെ ഭൂതം, സൈക്കിളില്‍ മാറാതെ പിന്തുടര്‍ന്നിരുന്ന
വേതാളം. ഏതെങ്കിലും ഒരു വേളയില്‍ കണ്ടുമുട്ടുമ്പോള്‍ നാം എല്ലാ
വികാരങ്ങളും അടക്കി മുഖത്ത്‌ നിര്‍വികാരമായ ഒരുഭാവവുമേന്തി
അങ്ങിനെ പറഞ്ഞു പിരിയുന്നു. ഇപ്പോഴത്തെ സെറ്റപ്പിന്‌ കോട്ടം തട്ടണ്ട. അത്ര തന്നെ.

അപ്പോള്‍ സിനിമയും നാടകവുമൊക്കെ കലാരൂപങ്ങളാകുന്നത്‌ ഇതുകൊണ്ട്‌. അവിടെ നാം
യഥാതഥം വികാര പ്രകടനങ്ങള്‍ നടത്തുന്നു. ജീവിതത്തില്‍ വികാരങ്ങളെ
ഒളിപ്പിച്ചു വക്കുന്നു. ഏതാണ്‌ അഭിനയം?.

പ്രിയംകയുടെ ചിന്തകള്‍ പരിചിതമായ ഏതൊ ബ്ലോഗരുടേത്‌ പോലെ തോന്നുന്നു.

JUst had seen sul's comment. Wonderful

അത്തിക്കുര്‍ശി said...

ikkaas,
you said it!!

വിശാല മനസ്കന്‍ said...

:) ഇക്കാസേ.. നമ്മള്‍ പോസറ്റീവ് ആയി ചിന്തിച്ചതല്ലേ കുട്ടാ! ക്ഷമി.

(എന്നെ ചീത്തവിളിക്കണമെങ്കില്‍ മെയിലയച്ചാ പോരെ ടാ. ഹഹഹ.)

ഇക്കാസ്ജി ആനന്ദ്ജി said...

അയ്യോ വിശാലം...
അതല്ല. പണ്ടിതേപോലെ ഒരു ദ്രൌപതീ വര്‍മ്മ വന്ന് അഭ്യാസം കാട്ടീതാ. അന്നും കൊറേ പുലികള്‍ ഇതേപോലെ എറങ്ങി. വാദപ്രതിവാദം നടത്തി. അവസാനം ദ്രൌപതി മുങ്ങി. കുറേ പിതൃശൂന്യ വര്‍മ്മകള്‍ ബാക്കി. വാദവും പ്രതിവാദവും നടത്തിയ നുമ്മ ആരായി?
അതോണ്ട് പറഞ്ഞതാ. ഷെമി.

ദില്‍ബാസുരന്‍ said...

ഇക്കാസേ,
കാര്യമറിയാതെ വെറുതെ അലമ്പുണ്ടാക്കണോ? ഇത് ശരിക്കുള്ള ബ്ലോഗറാണെങ്കിലോ? സംശയം വേണ്ട എന്നല്ല, ആര്‍ക്കും അലോസരം ഉണ്ടാകരുതല്ലോ.

maina said...

ആക്ചൊലി എന്താ ഇവിടുത്തെ പ്രശ്നം, ഇത്രയൊക്കെ വേണോ,
എവിടേലും പ്രണയം എന്നു എഴുതിയാല്‍ അന്നേരം മാധവികുട്ടിയെ വിളിക്കും, ഉപമിക്കാന്‍, മാധവികുട്ടി എഴുതിയതൊക്കെ വായിച്ചിട്ടു പോരേ ഉപമ,'ശൈലി നന്നു. സ്‌ക്രീനില്‍ കാണുന്ന രംഗങ്ങള്‍ പോലെയുള്ള ഫീലിംഗ്‌.'
അതിനു മനോരമ, മംഗളം വായിച്ചാല്‍ മതിയാകുമല്ലോ അല്ലേ..

ഇക്കാസ്ജി ആനന്ദ്ജി said...

ഞാന്‍ അലമ്പുണ്ടാക്കാന്‍ പറഞ്ഞതല്ല ദില്‍ബാ.
ശരിക്കുള്ള ബ്ലോഗര്‍ തന്നെ ആയിക്കോട്ടെ, കരുത്തുറ്റ എഴുത്ത് , തേങ്ങാക്കൊല, പിന്നെ അവനെ തല്ലണം, മോത്ത് തുപ്പണം, തെറി വിളിക്കണം എന്നൊക്കെയുള്ള കമന്റുകളിലൂടെ കഥാകാരിയെ പുരുഷന്മാരെ പീഡിപ്പിക്കുന്ന വെറുമൊരു താടകയാക്കാനുള്ള ബൂലോകരുടെ ശ്രമവും കണ്ടപ്പൊ മനസ്സു നൊന്തു, അതാ. ആ കൊച്ച് അവനെ തല്ലണമെന്ന് ബൂലോകര്‍കെന്താ ഇത്ര നിര്‍മ്മന്തം? അവരെ പറഞ്ഞ് കോമ്പ്രമൈസാക്കാന്‍ ആരുമെന്താ ശ്രമിക്കാത്തെ? ദുഷ്ടന്മാരാ എല്ലാരും.

ഇടിവാള്‍ said...

ഹെന്റമ്മച്ച്യേ !
സാഹിത്യ അക്കാദമി അവാര്‍ഡു കിട്ടാനല്ലല്ലോ ബ്ലോഗെഴുതുന്നത് .. ചിലപ്പോള്‍ സ്വന്തം മാനസിക വ്യഥകള്‍ ആരോടെങ്കിലും പങ്കു വച്ചാല്‍ കിട്ടുന്ന, കമന്റുകള്‍ വഴി ബൂലോഗരുടെ ആശ്വാസവാക്കുകളുല്‍ തണല്‍ കാണുന്ന ഒരു മനസ്സുമായിരിക്കണം ഇങ്ങനെയൊരു തുറന്നെഴുതലിനു പ്രിയങ്കക്കു പ്രചോദനം ..

പ്രിയങ്ക എഴുതട്ടേ ! താല്പര്യമുള്ളവര്‍ വായിച്ചു കമന്റട്ടേ !

മരണമൊഴി എന്ന ബ്ലോഗറോട് എല്ലാവരും കൂടി എന്തു ചെയ്തു എന്ന് ആ ബ്ലോഗില്‍ പോയി വായിച്ചാല്‍ അറിയാമല്ലോ ...

അതുപോലെ, ഇതു മാധവിക്കുട്ടി സ്റ്റൈലാണെന്നു ചിലരും, അല്ല, പൈങ്കിളിയാണെന്നു മറുപക്ഷവും ഘോരഘോരം യുദ്ധം ചെയ്തു ഒരു പക്ഷം വിജയിക്കുമ്പോഴേക്കും, പ്രിയങ്ക ചെലപ്പോ മടുത്ത് സ്ഥലം വിട്ടു കാണും !

അതുകൊണ്ട്..ചെല്ലക്കിളിയെ എഴുതാന്‍ വിടു മച്ചാന്‍സ് ;)

നോക്കുകുത്തി said...

പണ്ട് മര്‍ലിന്‍ മണ്രോയുടെ ആത്മകഥയും , ഇസഡോറ ഡങ്കന്റെ ജീവചരിത്രവും, മാധവിക്കുട്ടിയുടെ എന്റെ കഥയും ഒക്കെ വായിച്ചത് വേസ്റ്റായി. ചുമ്മാ ഇവിടെ വന്ന് നോക്കിയാല്‍ മതിയായിരുന്നു എന്നു ഇപ്പോള്‍ തോന്നുന്നു. അത്യാവശ്യം എഴുതാന്‍ കഴിയും എന്ന് തോന്നലുണ്ടേല്‍ ഈ പൈങ്കിളി ശൈലി വിട്ട് കാര്യമായി എന്തെങ്കിലും എഴുതൂ. അല്ലെങ്കില്‍ ആരാധക വൃന്ദം അല്ലാതെ വേറൊന്നും വളരില്ല. ഒരു പേണ്‍പേരില്‍ ശരീരാഘോഷം എഴുത്ത് ഈയിടെ ഒരു ട്രെന്റാണ്. മുകളില്‍ പറഞ്ഞവരും നളിനി ജമീലയും ഒക്കെ ആ ശാഖയ്ക്ക് ഒട്ടേറെ സംഭാവന നല്‍കിയിട്ടുണ്ട്. അതൊക്കെ പോരേ. ഒരു ശൈലീമാറ്റം ആണ് ഉദ്ദേശിച്ചത്. കടുത്തവിമര്‍ശനം ആണെങ്കില്‍ ക്ഷമിക്കൂ.

ഇക്കാസ്ജി ആനന്ദ്ജി said...

ഇടിവാള്‍ജീ,
ബ്ലോഗെഴുത്തിന്റെ ബേസിക് കണ്‍സെപ്റ്റ് ആണു നിങ്ങള്‍ പറഞ്ഞത്. പലപ്പൊഴും കമന്റുകളിടുമ്പോള്‍ ഞാനടക്കമുള്ളവര്‍ അത് മറക്കുന്നു. സോറി പ്രിയങ്കാ.. sorry all..
നിങ്ങള്‍ എഴുതൂ..

ഗന്ധര്‍വ്വന്‍ said...

സുല്ലും ഇക്കാസ്ജിയും ആണ്‌ കാര്യങ്ങള്‍ കാര്യങ്ങളായി പറഞ്ഞത്‌.
കൂട്ടത്തില്‍ ശ്രീനിവാസന്‍ സ്റ്റയ്‌ലില്‍ ഞാനും കൂടി. അമ്മാവ ഇതൊരു ഉലക്കയല്ല....

പിന്നെ ആണുങ്ങളെ മാത്രം കുറ്റം പറഞ്ഞാല്‍....

പണ്ടേ ഈ കാണാന്‍ കൊള്ളാത്ത ആണുങ്ങളെ ആങ്ങിളമാരാക്കുന്ന പതിവാണ്‌ സ്ത്രീജ്വാലകള്‍ക്കൊക്കെയും.

അപ്പോള്‍ ഇവിടെ എന്താ പ്രശ്നം???????

ഇക്കാസിന്‌ മണത്തതെനിക്കും മണത്തു.
എംകിലും മൗലികമായ ആവിഷ്കാര സ്വാതന്ത്ര്യം....

ഉറക്കം വരുന്നു അടിയുണ്ടെങ്കില്‍ വിളിച്ചുണര്‍ത്തണെ...
പ്ലീീസ്സ്സ്സ്സ്സ്സ്സ്‌ സ്സ്സ്‌ സ്‌ സ്‌.

Siju | സിജു said...

പ്രിയങ്ക ചേച്ചീ...
ഇനിയെഴുതുമ്പോള്‍ ലേബല്‍ കഥ എന്നാക്കൂ
എന്തിനാ വെറുതെയോരോ പ്രശ്നങ്ങള്‍

അരീക്കോടന്‍ said...

സുന്ദരമായ കഥ.

അനുരഞ്ജ വര്‍മ്മ said...

ഇനി വര്‍മ്മകേറിയില്ലാന്നും പറഞ്ഞ് ആരും വഴക്കു കൂടണ്ട. വര്‍മ്മ വന്നു, വര്‍മ്മ കണ്ടു.
മക്കളേ സുല്ലേ, അമ്മേം പെങ്ങളേം തിരിച്ചറിയാനുള്ള സാമാന്യബോധമൊക്കെ വര്‍മ്മക്കുണ്ടെടാ.
പെണ്‍‌ബ്ലോഗില്‍ കേറി കടിപിടി കൂടുന്ന സ്വഭാവോം വര്‍മ്മക്കില്ല.
പ്രിയങ്കക്കൊച്ചേ, മോള്‍ ധൈര്യമായി എഴുത്. വേണുന്നോരു വായിച്ചോളും. അല്ലാത്തോരെ മൈന്‍ഡ് ചെയ്യണ്ട. വര്‍മ്മയാ പറയണേ. പിന്നെ നന്നായിട്ടുണ്ട് എഴുത്ത് കേട്ടോ.

പാര്‍വതി said...

കഷ്ടം.

ആയിരം അര്‍ബുദങ്ങള്‍ ഉള്ളില്‍ പൊട്ടിയൊലിക്കുമ്പോഴും ആല്‍ചിവട്ടിലെ ഭ്രാന്തനെ ഈച്ചയാര്‍ക്കുന്നതോര്‍ത്തതിന്റെ ദുഃഖത്തില്‍ വാരാചരണം നടത്തുന്ന സമൂഹത്തിന്റെ മുഖത്തേയ്ക്ക്.

പണ്ടൊരു കഥ വായിച്ചിരുന്നു, ബ്ലോഗില്‍ എവിടെയോ (എഴുത്തുകാരാ, എന്നോട് ക്ഷമിക്കൂ),വിലയ്ക്ക് വാങ്ങിയ പെണ്ണിനെ അക്ഷരം പഠിപ്പിക്കാന്‍ സ്നമസസ്സ് കാട്ടിയ നായകന്റെയും രംഗത്തിന്റെയും വിവരണം.

ഏവിടെയോ നടക്കുന്ന ഒരു ചര്‍ച്ചയുടെ മറ്റൊലികളില്‍ “പെണ്ണുങ്ങള്‍ വെറും പണ്ടങ്ങളായി തരം താഴുന്നു” എന്ന് കണ്ടതോര്‍ക്കുന്നു.

ചിന്തിക്കുന്ന, സംസാരിക്കുന്ന, ബഹുമാനം വേണമെന്ന് ശഠിക്കുന്ന പെണ്ണിനെ ആര്‍ക്കെങ്കിലും വേണൊ??

കഷ്ടം.

പ്രയങ്കാ, ബ്ലോഗര്‍ പുതിയ ഓപ്ഷന്‍ തരുന്നുണ്ട്, “ലേബല്‍“, അതില്‍ ഇനി കഥ, കവിത എന്നൊക്കെ തിരിച്ചിട്ടോളൂ, അല്ലെങ്കില്‍ നിനക്ക് അവിവാഹിതയായ അപഥചാരിണിയായി കാലം കഴിക്കേണ്ടി വരും.

-പാര്‍വതി.

ശ്രീ said...

ഇത്രയൊക്കെ കോലാഹലങ്ങള്‍‌ ഉണ്ടാക്കേണ്ടതുണ്ടോ?
ബ്ലോഗ്ഗറെ നിരുത്സാഹപ്പെടുത്താതെ തുടര്‍‌ന്നെഴുതാന്‍‌ പ്രചോദനം നല്‍‌കുകയല്ലേ വേണ്ടത്? (ആരോഗ്യപരമായ വിമര്‍‌ശനം നല്ലതു തന്നെ... എന്നാലും!)

എന്തായാലും നല്ല ശൈലി... തുടര്‍‌ന്നും എഴുതുക... :)

വേണു venu said...

കഥ ഇഷ്ടപ്പെട്ടു.
വരികള്‍‍ ഇഷ്ടപ്പെട്ടു. മനസ്സിന്‍റെ തേങ്ങല്‍‍ മനസ്സിലാക്കിക്കാന്‍ കഴിയുന്ന കൊച്ചു മുഹൂര്‍ത്തങ്ങള്‍‍ ഇഷ്ടപ്പെട്ടു. അനുഭവമായാലും സങ്കല്പമായാലും അവതരണം ഇഷ്ടപ്പെട്ടു.
വീണ്ടും എഴുതൂ.:)

Sul | സുല്‍ said...

വീണ്ടും ഒരു കുറിപ്പിനിടം കടം തരണം പ്രിയങ്ക.

ബൂലോകരും വര്‍മ്മമാരും എന്റെ കമെന്റു കണ്ട് തെറ്റിദ്ധരിച്ചെന്ന് എനിക്കൊരു തെറ്റിദ്ധാരണ. അതൊന്ന് തിരുത്തുവാന്‍ വേണ്ടിയാണ് ഈ കുറിപ്പ്.

അനുരഞ്ജ വര്‍മ്മേ, ഞാന്‍ പറഞ്ഞത് നിങ്ങളുടെ കാര്യമല്ല. അതായത് കമെന്റിടുന്ന വര്‍മ്മമാരെപറ്റിയല്ല. (മറ്റുള്ളവരുടെ ബ്ലോഗ്ഗില്‍ വര്‍മ്മമാര്‍ നിരങ്ങുന്നതിന് എനിക്കെന്തു ചേതം?) പക്ഷെ ഞാന്‍ ഉദ്ദ്യേശിച്ചത് പോസ്റ്റിടുന്ന വര്‍മ്മമാരെക്കുറിച്ചാണ്.

“പ്രയങ്കാ, ബ്ലോഗര്‍ പുതിയ ഓപ്ഷന്‍ തരുന്നുണ്ട്, “ലേബല്‍“, അതില്‍ ഇനി കഥ, കവിത എന്നൊക്കെ തിരിച്ചിട്ടോളൂ, അല്ലെങ്കില്‍ നിനക്ക് അവിവാഹിതയായ അപഥചാരിണിയായി കാലം കഴിക്കേണ്ടി വരും.“ പാര്‍വതി.
ഒരിക്കലും ഈ ബ്ലോഗില്‍ വരുന്നതെല്ലാം (വരുന്നതൊന്നും) ആത്മകഥയാണെന്ന് ഞാന്‍ കരുതിയിട്ടില്ല, ആത്മകഥയെഴുതിയ ആത്മകഥ പോലും , ദുര്‍ബലന്‍ എഴുതുന്ന സെന്റിമെന്റ്സ് പോലും അതവര്‍ നേരിട്ട് എന്നോട് പറയാത്തിടത്തോളം കാലം. (ഫസ്റ്റ് പേര്‍സൊണില്‍ എഴുതുന്നതെല്ലാം ആത്മകഥയാണോ? ഹ ഹ ഹ)
ഇതും ഒരു കഥ. അത്രമാത്രം.
-സുല്‍

കുറുമാന്‍ said...

വായിച്ചു, എന്തു പറയണമെന്നറിയില്ല?
പറയാനൊന്നുമില്ല പ്രിയങ്ക. തുടര്‍ന്നുമെഴുതൂ. മനസ്സിന്റെ ഭാരം ലഘൂകരിക്കാന്‍ ചിലപ്പോള്‍ ബ്ലോഗെഴുത്തു സഹായിച്ചേക്കും (ചിലപ്പോള്‍ മനസ്സിന്റെ ഭാരം കൂട്ടാനും സാധ്യതയുണ്ട്)

പ്രിയങ്ക മാത്യൂസ് said...

സാജന്‍,ആദ്യ കമന്റിന് ഒരുപാട്‌ നന്ദിയുണ്ട്‌.
കുടുംബംകലക്കി,നന്ദിയുണ്ട്‌.
അപ്പു,നന്ദി.ചിലപ്പോള്‍ അനുഭവങ്ങള്‍ തന്നെയല്ലേ കഥയാകുന്നത്‌.
തക്കുടു,പുതിയ ശൈലി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സന്തോഷം.നന്ദി.
സോന,ഈ എഴുത്തിന് സോനയുടെ ഹൃദയത്തിനെ സ്പര്‍ശിക്കന്‍ കഴിഞ്ഞു
എന്നറിയുന്നതില്‍ സന്തോഷമുണ്ട്‌.നന്ദി.
ഇത്തിരിവെട്ടം,നന്ദി.
മനൂ,എനിക്ക്‌ അറിയാവുന്ന രീതിയില്‍ ഒരു ശ്രമം നടത്തിയത്‌ ആണ്
ഞാന്‍.നന്നാക്കാന്‍ ശ്രമിക്കാം.നന്ദി.
കൈതമുള്ള്‌,വന്നേക്കാം.പക്ഷേ നായികയുടെ പ്രതികരണത്തിന് വ്യത്യാസമുണ്ടാകും
എന്നു തോന്നുന്നില്ല.
ഇട്ടിമാളു,ചോദ്യങ്ങള്‍ എല്ലാം വേണ്ടസമയത്ത്‌,വേണ്ട അളവില്‍ ചോദിക്കാന്‍
കഴിഞ്ഞിരുന്നെങ്കില്‍ നമ്മളൊക്കെ ഇങ്ങനെ സാധാരണ മനുഷ്യര്‍ ആയിട്ട്‌
ഇരിക്കുമോ.
ഇടിവാള്‍,പരിഹാസം മനസ്സിലായി.എന്തായാലും വന്നതിന് നന്ദിയുണ്ട്‌.
സാന്റോസ്‌,ജീവിതം തന്നയല്ലേ കഥ ചിലപ്പോഴൊക്കെ.
കുറ്റിച്ചത്തന്‍,ചെരിപ്പ്‌ ഇടാറുണ്ട്‌.പ്രതിഭാസം-എന്താണത്‌,എനിക്ക്‌ മനസ്സിലായില്ല.
ദില്‍ബാസുരന്‍,ഓരോരുത്തര്‍ക്ക്‌ അവരുടേതായ ചില ന്യായങ്ങള്‍.പക്ഷേ.
സിയ,നന്ദി.
വിശാലമനസകന്‍,നന്ദിയുണ്ട്‌.പ്രതികരിക്കണം എന്നുണ്ട്‌,പക്ഷേ ചില സമയത്ത്‌
ശേഷി കിട്ടുന്നില്ല.തളര്‍ന്ന് പോകും.
ഏറനാടന്‍,അങ്ങനെയൊന്നുമില്ല.എനിക്ക്‌ അറിയാവുന്ന രീതിയിലുള്ള ഒരു
പരീക്ഷണം അയിരുന്നു ഈ എഴുത്ത്‌.
സുല്‍,ശരിയാണു.നഷ്ടം രണ്ട്‌ കൂട്ടര്‍ക്കും ഉണ്ട്‌.പക്ഷേ സമൂഹം ഒരാളുടെ
നഷ്ടം മാത്രമേ കാണുകയുള്ളൂ.തെറ്റ്‌ ഏകപക്ഷീയമായി ചാര്‍ത്തപ്പെടും.
വര്‍മ്മയോ,അതെന്താ സുല്‍.
സിജു,നന്ദി.ലേബലുകള്‍ മേലില്‍ ഞാന്‍ ഉപയോഗിക്കാം.
തറവാടി,അഭിപ്രായം ഒന്നും പറഞ്ഞില്ലെങ്കിലും വായിച്ചതിനു നന്ദി.
ഇക്കാസ്ജി ആനന്ദ്ജി,ഇഷ്ടപ്പെട്ടില്ല അല്ലേ.ക്ഷമിക്കുക.നന്നാക്കാന്‍ ശ്രമിക്കാം.
ഗന്ധര്‍വന്‍,ശരിയാണ്.സിനിമ,നാടകം ഇതിലൊക്കെ വളരെ ശക്തമായി
പ്രതികരിക്കുനവരെ കാണാം.ജീവിതത്തില്‍ ഒത്തുതീര്‍പ്പുകള്‍,അല്ലെങ്കില്‍
സാഹചര്യത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടം ആവശ്യം തന്നെയാണ്.
അത്തിക്കുര്‍ശി,വായിച്ചതിനു നന്ദി.
മൈന,വായിച്ചതിനു നന്ദി.സാരമില്ലാ മൈന .എന്റെ എഴുത്ത്‌ ഇഷ്ടപ്പെടാത്തവരും
ഉണ്ടാകില്ലേ.
നോക്കുകുത്തി,വിമര്‍ശനം ഞാന്‍ സ്വീകരിക്കുന്നു.മാറാന്‍ ശ്രമിക്കാം.
അരീകോടന്‍, നന്ദി
അനുരഞ്ചനവര്‍മ്മ,നന്ദി.ഇനിയും എഴുതാം.സുല്‍ ഉദ്ദേശിച്ചത്‌ താങ്കളെയാണോ.
എന്താണ് അങ്ങനെ പറഞ്ഞത്‌ എന്ന് എനിക്ക്‌ മനസ്സിലായില്ല.
പര്‍വതി,നന്ദി.ഇനി ലേബലുകള്‍ ഉപയോഗിക്കാം.വല്ലതെ വിഷമം തോന്നി ഇരിക്കുക
ആയിരുന്നു.അപ്പോഴാണു പാര്‍വതിയുടെ കമന്റ്‌ കണ്ടത്‌.വളരെ നന്ദി.
ശ്രീ,വേണു,കുറുമാന്‍.. നന്ദിയുണ്ട്.

ഞാന്‍ എനിക്ക്‌ അറിയാവുന്ന രീതിയില്‍
കഥയോ,അനുഭവങ്ങളോ,എന്തുമായിക്കൊള്ളട്ടേ,അത്‌ ഇവിടെ പകര്‍ത്താന്‍
ശ്രമിച്ചു.പലര്‍ക്കും ഇഷ്ടപ്പെട്ടില്ല എന്ന് അവരുടെ പ്രതികരണത്തില്‍
നിന്ന് മനസ്സിലായി.ഞാന്‍ ഒന്നു കൂടി നന്നാക്കാന്‍ ശ്രമിക്കാം.പക്ഷേ
മാധവിക്കുട്ടി തുടങ്ങിയ എഴുത്തുകാരുമായി താരതമ്യം ചെയ്തു എന്റെ
കുറിപ്പുകളെ കാണണോ.അത്രക്ക്‌ കഴിവൊന്നും എനിക്കില്ലാ എന്ന് എന്റെ
കുറിപ്പുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മനസിലാകില്ലേ.നന്നാക്കാന്‍ ഇനിയും
ശ്രമിക്കാം.

കുട്ടിച്ചാത്തന്‍ said...

‘കുറ്റിച്ചത്തന്‍‘ ന്റെ പേര് ഇത്രേം വൃത്തികേടാക്കിക്കാണുംന്നത് ആദ്യാ.. :(

മനസ്സിലാകാത്തത് ഇവിടെപ്പോയാല്‍ മനസ്സിലാകും.
ചെരിപ്പ് പ്ലാസ്റ്റിക് തന്നെ വേണം..:)

http://prathibhasam.blogspot.com/2007/03/blog-post_16.html

qw_er_ty

ഇടിവാള്‍ said...

ഹലോ ! എസ്കൂസ് മീ..
ഞാന്‍‍ പരിഹസിച്ചെന്നോ ? എപ്പ ? എവടേ ?
അങ്ങനെ തോന്നി എങ്കില്‍ സോറി സോദരീ...

വിചാരം said...
This comment has been removed by the author.
Jijo said...
This comment has been removed by the author.
Jijo said...

കഥ പൈങ്കിളി തന്നെ. എങ്കിലും, “ഇനിയും വന്നാല്‍ ‘നിന്റെ മുട്ടുകാലിന്റെ ചിരട്ട തല്ലിപ്പൊട്ടിക്കും’“ (കട: വിശാലന്‍)എന്നു പറയാന്‍ കഴിയാത്ത, ഇഷ്ടം തോന്നിയ പുരുഷന്‍ വിളിച്ച മാത്രയില്‍ കീഴടങ്ങി കൊടുത്ത, സ്വന്തം വിചാരങ്ങളെ പോലും വിവേചിച്ചറിയാന്‍ കഷ്ടപ്പെടുന്ന നായിക, നിഷ്കളങ്ക സ്ത്രീത്വത്തിന്റെ ഒരു പ്രതീകമല്ലേ?

"എന്നെ കൊത്തിവലിച്ച്‌, ചുടുചോര ഇറ്റിച്ച്‌, മാംസം ചിതറിച്ച്‌ അണപ്പ്‌ മാറുന്നതിനുമുന്‍പേ" - ഇത്രയ്ക്കും മോശമാണോ പ്രിയേ ഈ വക കാര്യങ്ങള്‍?:)

സെക്സിലൂടെ സ്ത്രീ നഷ്ടപ്പെടുത്തുകയും പുരുഷന്‍ നേടുകയും ചെയ്യുകയെന്ന പഴയ ചിന്താഗതിയില്‍ നിന്നും പുറത്തു വരാന്‍ കഴിഞ്ഞാല്‍ നായികക്ക് ഇത്രയും നഷ്ട ബോധം ഉണ്ടാകുകയില്ല. പിന്നെന്ത് ദുഖം? പിന്നെന്ത് കഥ? അല്ലേ?

ഫാ.ബെന്യാമിന്‍ said...

സഹോദരി,
നീ സാത്താന്റെ പാതയിലാകുന്നു. പാപം പങ്കിട്ട കഥകള്‍ ഇങ്ങനെ ഓപ്പണായി പറയാതിരിക്കൂ..
എന്റെ അരികില്‍ വരൂ..
വിഷമിക്കരുത്, എല്ലാ പ്രശ്നങ്ങള്‍ക്കും അച്ചന്‍ പരിഹാരമുണ്ടാക്കാം.

കപീഷ് said...

പ്രിയങ്കച്ചേച്ചീ,
ഇപ്പളാ ഇത് കാണുന്നേ.മുഖസ്തുതി പറയുവാന്ന് വിചാരിക്കരുത്. അനുഭവമാണേലും കഥ ആണേലും താണ പൈങ്കിളി നെലവാരമേ എഴുത്തിനുള്ളൂ.
ബ്ലോഗറു പെണ്ണായതിനാല്‍ ഇത് വിശ്വസാഹിത്യമാതൃകയാണ്, മാധവിക്കുട്ടിയാണ്, മാങ്ങയാണ് എന്നൊക്കെ ചെല വിദ്വാന്മാര്‍ വിളിച്ചു കൂവും.
ആ പറച്ചിലില്‍ വീഴരുത്. കുറച്ചു കൂടി നന്നായി സത്യസന്ധമായി കഥ പറയുക. ആശംസകള്‍

കുതിരവട്ടന്‍ said...

നന്നായിട്ട് എഴുതിയിരിക്കുന്നു. കമന്റുകള്‍ കണ്ട് പേടിക്കണ്ടാ. അതു വിഷയത്തിന്റെ (topic) കുഴപ്പമാ (മറ്റേ വിഷയം അല്ല). ഇതു വായിച്ചിട്ട് ഒരു പെണ്‍കുട്ടിയെങ്കിലും decent ആയാ അത്രയും നന്ന്. ജനിച്ച സംസ്ഥാനത്തിനു പുറത്തിറങ്ങിയാല്‍ അതു ജോലിക്കായാലും പഠനത്തിനായാലും സ്വഭാവം മാറുന്ന വളരെ ന്യൂനപക്ഷമായ (എന്റെ തടി രക്ഷിക്കണ്ടേ) ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്കു വേണ്ടി dedicate ചെയ്തോളൂ.

സുല്ലിട്ടവന്‍ said...

പോസ്റ്റ് വായിച്ചു കുഴപ്പമില്ലാതെ എഴുതിയിരിക്കുന്നു നല്ല കഥകള്‍ തുടര്‍ന്നും എഴുതുക വിമര്‍ശകര്‍ ഉണ്ടാവും അതൊന്നും കാര്യാക്കാണ്ടാന്നേ ഈ ഇക്കാസിന് അസൂയകൊണ്ടായിരിക്കും അവനിതുപോലെ എഴുതാനാവുകയില്ല വല്ല ജമ്മുവില്‍ തെണ്ടി തിരിഞ്ഞതതോ പത്ത് ബൂലോകരെ ഒന്നിച്ചിരുത്തീ കോപ്പും പിണ്ണാക്കും നടത്തിയ അഹങ്കാരം കൊണ്ടായിരിക്കും ഈ തവണ ക്ഷമി ഭൂരിഭാഗം പേരും നല്ലതല്ലേ എഴുതിയിട്ടുള്ളത് തെറിച്ചതൊന്ന് തറവാട്ടില്‍ ഉറപ്പ അങ്ങനെ കരുതിയാ മതി
വീണ്ടും എഴുതുക

Dinkan-ഡിങ്കന്‍ said...

പ്രിയങ്ക ചേച്ചി,
ഇതൊക്കെ വായിച്ചിട്ട് ഡിങ്കനു നാണം വരുന്നു.
പിന്നെ ചേച്ചീടെ ബ്ലോഗിന്റെ കളറ് അപാരം. 10 മിനുട്ട് നോക്കിയിരുന്നാല്‍ കണ്ണടിച്ച് പോകും, അമ്മാതിരി പാണ്ടിക്കളറ്. ഫാഷന്‍ ഡിസൈനറാണല്ലെ, നല്ല കളര്‍ സെന്‍സ്. കീപ് ഇറ്റ് അപ്പ്.

ഓഫ്.ടൊ
ഈ മാത്യൂസ് പ്രിയേച്ചീടെ അപ്പച്ചനാണോ അതോ ഭര്‍ത്താവാണോ? ഡിങ്കന്‍ സംശയം തീര്‍ക്കാന്‍ ചോയ്ച്ചതാണ് ട്ടോ [ആദ്യത്തേതായിരിക്കട്ടെ]

വിന്‍സ് said...
This comment has been removed by the author.
വിന്‍സ് said...

wow....enthoru ezhuthu. kollaam. jeevitham thudichu nilkkunnu ithil. Inji Pennu enna aal njarambu rogikal ennokkey paranju ezhuthiya lekhanathil undayirunna oru linkil ninnum aanu njan ividey vannu pettathu. manoharam aayirikkunnu. Nooru kanakkinu pen kuttikaludeyum aanungaludeyum jeevitham thudichu nilkkunna katha (or true incident). Again, Great Job and keep it up.

ithu thanney aanu delete cheytha commentum. maasangalkku shesham chilappol thaankal poolum varillatha postil comment cheythittu enthu karyam ennorthanu delete cheythathu. pakshe veendum oru veendu vichaaram.

pinney Sex oru paapam aanennoo, athu cheythathil kutta bodham thoonnukayo aruthennanu ente vykthiparamaya abhiprayam. innathey kaalathu orikkal poolum mattoru purushanumayo sthreeyumayoo lyinkika bandham pularthiyittillathavarey kittuka ennullathonnum prayogikam alla. verum baalishamaya chinthakal maathram aanathu.