Thursday, April 12, 2007

ഈ സ്നേഹ വിഹായസ്സില്‍ ഇനി ഞാനും

എനിക്ക്‌ നഷ്ടമായ എന്റെ ഭൂതകാലം തേടി,
നഷ്ടപ്പെട്ട സ്നേഹം തേടി,
എന്റെ സ്വപ്നങ്ങള്‍ എല്ലാം ഇരുട്ടിലാക്കി മറഞ്ഞ സൂര്യനെ തേടി,
ആകാശത്തില്‍ എനിക്കുമാത്രമായി ജ്വലിക്കുന്ന എന്റെ നക്ഷത്രത്തെ തേടി,
ഞാനും ഇനി നിങ്ങളില്‍ ഒരാളായി,
ഈ സ്നേഹ പ്രപഞ്ചത്തില്‍ നിങ്ങളോടൊപ്പംഅതിരുകളില്ലാത്ത സൗഹൃദംതേടി,
അതിരുകളില്ലാത്ത സ്നേഹം തേടി.

22 comments:

പ്രിയങ്ക മാത്യൂസ് said...

ഞാനും ഇനി നിങ്ങളില്‍ ഒരാളായി,
ഈ സ്നേഹ പ്രപഞ്ചത്തില്‍ നിങ്ങളോടൊപ്പംഅതിരുകളില്ലാത്ത സൗഹൃദംതേടി,
അതിരുകളില്ലാത്ത സ്നേഹം തേടി.

അത്തിക്കുര്‍ശി said...

സ്വാഗതം!!

കുറുമാന്‍ said...

പ്രിയങ്കക്കു ബൂലോകത്തിലേക്ക് സ്വാഗതം...

ഇവിടെ സൌഹൃദത്തിനു എന്തായാലും ഒരു കുറവുമുണ്ടായിരിക്കില്ല....

വല്യമ്മായി said...

സ്വാഗതം

അപ്പു ആദ്യാക്ഷരി said...

“എന്റെ സ്വപ്നങ്ങള്‍ എല്ലാം ഇരുട്ടിലാക്കി മറഞ്ഞ സൂര്യനെ തേടി....”

പ്രിയങ്കേ..സ്വാഗതം. ആ സൂര്യനെപ്പറ്റി ഒന്നെഴുതുക.

സാജന്‍| SAJAN said...

സ്വാഗതം സുഹൃത്തേ..
അതിരുകളില്ലാത്ത സൌഹൃദവും സ്നേഹവും ഒക്കെ ഭയങ്കര ഡിമാന്റാ... അങ്ങനൊക്കെ നടക്കുകേലെങ്കിലും.. അത്യാവശ്യം ഒക്കെ കിട്ടിയേക്കും
:)

ഗുപ്തന്‍ said...

സ്വാഗതം പ്രിയങ്കേ..

കുറുമാന്‍ ജി പറഞ്ഞതുപോലെ സൌഹൃദത്തിന് കുറവുണ്ടാവില്ല... ഇച്ചിരെ അതിരൊക്കെ നല്ലതാ.. ഒരു സേഫ്റ്റിക്ക്.. ;)

ചുമ്മാതാണൂട്ടോ.. പറഞ്ഞതിന്റെ അര്‍ത്ഥം പിടികിട്ടി. ഈ വെബെന്ന് വച്ചാല്‍ തന്നെ അതിരില്ലാത്തൊരു ലോകം അല്ലെ.. നമ്മളിവിടെയൊക്കെ കാണും..

Mubarak Merchant said...

സ്വാഗതം,
ഇവിടുത്തെ ചേടത്തിമാരോടൊക്കെ ഓരോന്നു ചോദിച്ച് പഠിച്ചോളൂട്ടോ. എന്നിട്ട് നല്ല നല്ല പോസ്റ്റുകള്‍ എഴുതൂ..
ആശംസകള്‍.

പ്രിയങ്ക മാത്യൂസ് said...

ഈ സ്നേഹ വിഹായസ്സിലേക്ക്‌ എന്നെ ആദ്യമായി സ്വീകരിച്ച

അത്തിക്കുര്‍ശിക്ക്‌ എന്റെ ഹൃദയം നിറഞ്ഞ നന്ദി.

കുറുമാനേ,ഞാന്‍ കഥകള്‍ എല്ലാം വായിക്കാറുണ്ട്‌ കേട്ടോ.ഒരു നിശബ്ദവായനക്കാരി ആയിരുന്നു ഇത്രയും കാലം.സ്നേഹം നിറഞ്ഞ നന്ദി ഈ സ്വാഗതത്തിനു.

വല്യമ്മായി,ഒരായിരം നന്ദി ഈ സ്വാഗതത്തിനു.

അപ്പു,എഴുതാം.സൂര്യനെക്കുറിച്ചും എഴുതാം.എനിക്ക്‌ നീട്ടിയ ഈ സ്നേഹ സ്വാഗതത്തിനു ഒരായിരം നന്ദി.

Ziya said...

നഷ്‌ട സൌഹൃദം തേടി,
തമസ്സിലാഴ്‌ത്തിയ സൂര്യനെത്തേടി, ജ്വലിക്കുന്ന നക്ഷത്രത്തെ തേടി
ഞങ്ങളൊടൊപ്പം ഈ ശാദ്വലഭൂമികയില്‍ വന്നണഞ്ഞ പ്രിയങ്കാ...
സുസ്വാഗതം.
നല്ല സൌഹൃദങ്ങളുടെ വിളനിലമായി ബൂലോഗം മാറട്ടെ എന്ന ആശംസയോടെ...

ഏറനാടന്‍ said...

കണ്ണഞ്ചിപ്പിക്കും ഫാഷന്‍ മായികലോകത്തില്‍ നിന്നും വരുന്ന പ്രിയങ്കയ്‌ക്ക്‌ ഈ ഊഷ്‌മളബൂലോഗത്തിന്റെ മായക്കാഴ്‌ചകളിലേക്ക്‌ സുസ്വാഗതം. അപ്പോള്‍ ആ സൂര്യനെ കുറിച്ചെഴുതുന്നത്‌ വായിക്കുവാന്‍ കാത്തിരിക്കാമല്ലേ..

പ്രിയങ്ക മാത്യൂസ് said...

സാജന്‍,
അറിയാം സാജന്‍,ഒന്നും തിരിച്ചു പ്രതീക്ഷിക്കതെ നമ്മള്‍ക്കു കൊടുക്കമല്ലോ,പിന്നെ എല്ലാ തിരക്കുകളും ഡിമാന്റുകളും നമ്മള്‍ തന്നെ ഉണ്ടാക്കുന്നതല്ലേ,
സ്വാഗതത്തിനു ഒരായിരം നന്ദി.

മനു,
മനസ്സിലാകുന്നു,വേലിക്കെട്ടുകളും അതിര്‍വരമ്പുകളും ഇല്ലാ എന്നു പറയുമെങ്കിലും നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ നമ്മളൊക്കെ ഈ വ്യവസ്ഥിയുടെ തടവുകാരാണു.അവിടെ സ്നേഹം പോലും അളന്നും തൂക്കിയും മാത്രം.ഈ സ്വാഗത്തത്തിനു ഹൃദയം നിറഞ്ഞ നന്ദി.

ഇക്കാസ്ജി ആനന്ദ്ജി,
ഈ പേരൊരു സിനിമ പേരിനെ ഓര്‍മ്മിപ്പിക്കുന്നല്ലോ.പോസ്റ്റുകള്‍ എഴുതാന്‍ ശ്രമിക്കാം.നല്ലതോ ചീത്തയോ എന്നു തീരുമാനിക്കേണ്ടത്‌ നിങ്ങളല്ലേ.നന്ദി,ഈ സ്വാഗതത്തിനു.

സിയ,
അതേ,നല്ല സൗഹൃദങ്ങള്‍ തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.നന്ദി സ്വാഗതത്തിനു.

ഏറനാടന്‍,
ഫാഷന്‍ ലോകം കണ്ണഞ്ചിപ്പിക്കുന്നതാണു,പക്ഷെ അത്‌ പുറത്ത്‌ നിന്ന് നോക്കുന്നവര്‍ക്കു മാത്രം.വേദനകളുടേയും നോവിന്റേയും നഷ്ടപ്പെടലുകളുടേയും ഒരു ലോകം കൂടിയാണത്‌.നന്ദി ഈ സ്വാഗതത്തിനു.

വേണു venu said...

നഷ്ട സ്വപ്നങ്ങളിലെ നിശ്വാസം അറിയിക്കുന്നല്ലോ കുഞ്ഞു് വരികള്‍‍. തീര്‍ച്ചയായും ഇവിടം സാന്ത്വനങ്ങളുടെ ഒരു താഴ്വാരമാണു്.
പ്രിയങ്കാ..സ്വാഗതം.:)‍‍

പ്രിയംവദ-priyamvada said...

പ്രിയങ്കയ്ക്കു പ്രിയംവദയുടെ സ്വാഗതം!
qw_er_ty

പ്രിയങ്ക മാത്യൂസ് said...

വേണുചേട്ടനും പ്രിയംവദക്കും നന്ദി.

എനിക്ക്‌ സ്വാഗതമരുളിയ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ ഹൃദയം നിറഞ്ഞ നന്ദി.

G.MANU said...

Swagatham......aasamsakal

write a lot

പ്രിയങ്ക മാത്യൂസ് said...

g.manu,
Thanks a lot.
എല്ലാവര്‍ക്കും നന്ദി.

Kumar Neelakandan © (Kumar NM) said...

സ്വാഗതം.
എപ്പോഴാ ഈ വിഹായസ്സില്‍ ചിറകടിയൊച്ച തുടങ്ങുക?

Visala Manaskan said...

ബൂലോഗത്തിലെ സ്‌നേഹത്തിലെക്ക് എന്റെയും സ്വാഗതം. എല്ലാവിധ ആശംസകളും.

പ്രിയങ്ക മാത്യൂസ് said...

സ്വാഗതത്തിനു നന്ദി കുമാര്‍.
ആദ്യ ചിറകനക്കം കേട്ടില്ലേ.

നന്ദി വിശാലന്‍.നിങ്ങളുടെ കഥകളുടെ ഒക്കെ ഒരു നിശബ്ദ വായക്കാരി ആയിരുന്നു ഞാന്‍.

Sona said...

സ്വഗതം പ്രിയങ്ക..

കനവ്‌ said...

ഹായ്‌ പ്രിയങ്ക,
എഴുത്തിന്റെ ലോകത്തിലേക്കു കടന്നു വരാന്‍ കാണിച്ച ധൈര്യം-അതു തുടര്‍ന്നും ഉണ്ടായിരിക്കണം;പ്രതികരണങ്ങളില്‍ നിന്നും ശക്തി നേടി കൂടുതല്‍ കരുത്തോടെ...മുന്നോട്ട്‌ ഉണ്ടാവണം!പ്രതികരണങ്ങളില്‍ തള്ളേണ്ടവയെ തള്ളിയും കൊള്ളേണ്ടവയെ കൊണ്ടും എഴുത്ത്‌ തുടരുക.മറ്റുള്ളവരുടെ വിമര്‍ശനങ്ങളേക്കാള്‍,പ്രിയങ്കയുടെ ചിന്തകള്‍ പുതിയ എഴുത്തിലേക്കു നയിക്കട്ടെ.